Posts

Showing posts from May, 2017

ഒരു പഴുത്ത പ്ലാവിലയുടെ കഥ.....

       എനിക്ക് എങ്ങനെ വിട ചോദിക്കുവാൻ കഴിയും...!ഇനിമേൽ നിനക്കെന്നെ ആവശ്യമില്ലെന്നു അത്രമേൽ അറിഞ്ഞിട്ടും....വസന്തത്തിന്  ഇല കൊഴിയുന്നത് ഇന്നോ ഇന്നലെയോ തൊട്ടല്ല ..ഇല കൊഴിയുന്ന കണ്ടും മരം നീലാകാശത്തിലേക്ക് തല ഉയർത്തി പിടിച്ച് തന്നെ നിന്നു. നീ തളിരിട്ടത്‌ മുതൽ നിനക്കെകേണ്ടതെല്ലാം തേടി നൽകി, ഭൂമിയിൽ നിന്ന് വെള്ളം വലിച്ചെടുത്തു, പോഷക മൂല്യങ്ങൾ നേടി തന്നു; ഇതെല്ലാം കൃതാർത്ഥത മാത്രമാണെന്ന് പറയുന്നു മരം.....കൊഴിയുന്ന ഇല കണ്ട് കരയുന്നില്ല... പഴുത്ത പ്ലാവില വീഴുന്നത് കണ്ട് പുത്തൻ പ്ലാവില കരയേണ്ടെന്ന പുതുഞ്ചൊല്ല്‌ മരമുത്തശ്ശി കാറ്റിന് ഓതി കൊടുക്കുന്നുണ്ട്... ഓരോ വർഷവും, ഈ ഇലകളിലും, ചെരിപ്പ് പതിഞ്ഞ്, മണ്ണിൽ അലിഞ്ഞ് ചേരാരെ ഉള്ളൂ...ചില ഓർമ്മകൾ പോലെ...പുതുനാമ്പുകൾക്കായി ജീവിക്കുന്ന തിരക്കിലാണ് ഈ വന്മരം ; ആരോട് പറയാൻ.....ആര് കേൾക്കാൻ.....ഞങ്ങൾ പോവുകയാണെന്ന്....         വിവിധ ശാഖകളിലായി ഒരുപാട് ഇലകൾ തളിരിട്ടത് ഒരുമിച്ചായിരുന്നു; അതിൽ ചിലത് പൂവിട്ടു...കായ്ച്ചു...അതിൻ്റെ ഫലം ആവോളം നുകരാൻ പക്ഷികളെന്നവണ്ണം വഴിയാത്രയകരും ഏറെയെത്തി... ചില്ലകളെല്ലാം സൂര്യ...