ടിയാൻ - മേൽ പറയാതെ പറഞ്ഞ...നിഷ്കളങ്കത ഭാഷ്യങ്ങൾ
![Image](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjwFN_yFpn5b8SvqvCHpFg5pcP5E5sVNZUm9KQFfzCNLVFZ3Cy_HoSqbXkLIRAZoxQwmYrX1W6yor3E1KtqynGhNrzAUHVvHARPY9fzGq4zPp6xfMus1sJiaWVIh8ZZGZGR2g8TtSi8f1M/s320/Tiyaan_Movie_Poster.jpg)
ഇന്നസെൻറ് ഫാഷിസം എന്നൊരു പദം കൊണ്ട് മാത്രമേ ഈ സിനിമ വിശേഷിപ്പിക്കാൻ കഴിയുള്ളൂ. തീവ്ര ഹിന്ദുത്വവാദം പിടി മുറുക്കുന്ന ഈ വേളയിൽ അതിൻ്റെ നിഷ്കളങ്കത അല്ലാതെ മറ്റൊന്നും പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകൻ ശ്രമിച്ചതായി കാണുന്നില്ല. ചിത്രത്തിൽ ഉടനീളം വൈരുധ്യങ്ങൾ കൊണ്ട് ന്യായീകരിക്കുന്നതും സംസ്‌കാരം എന്ന വാദം അടിച്ചേൽപ്പിക്കുന്നതുമാണ് ഓരോ രംഗങ്ങളും. വലതുപക്ഷത്തെ ആഘോഷിക്കുന്നതിനു കൂടെ തന്നെ ആവേശ ഫാക്ടറികളെ കൊണ്ട് കയ്യടിപ്പിക്കാനും ശ്രദ്ധിക്കുന്നു ചിത്രം. മാർക്കറ്റിങ് സാദ്ധ്യതകൾ പരമാവധി ഉപയോഗിച്ചും പൊതുബോധങ്ങളെ ആവേശം കൊള്ളിച്ചും വലിയൊരു പുകമറ സൃഷ്ടിക്കാൻ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്. കൃത്യമായ ടാർഗറ്റ് ഓടിയൻസ് ഉള്ള ഈ ചിത്രത്തെ അൺപൊളിറ്റിക്കൽ എന്നല്ല വിശേഷിപ്പിക്കേണ്ടത്, മറിച്ച് അറ്റ് മോസ്റ്റ് പൊളിറ്റിക്കൽ എന്നാണ്. മെക്സിക്കൻ അപരത കണ്ട് ഇതാണ് കമ്മൂണിസം എന്ന് പുളകം കൊണ്ടവർ, ചെ ഗുവേരയുടെ ചിത്രം കണ്ടാൽ മുദ്രാവാക്യം വിളിച്ചവർ, ഈ ചിത്രം കണ്ട് ഇതാണ് മതേതരത്വം എന്ന് പറയുന്നതിൽ അത്ഭുതങ്ങളില്ല . ഹിന്ദു സന്യാസി അള്ളാഹു അക്ബർ എന്നും ഒരു...