Posts

Showing posts from September, 2017
ഇന്നലെ ഒരു ക്ലാസ്സില് രാമായണം എന്ന ഇതിഹാസത്തിനു ഒരു ടീച്ചർ 2 മിനുറ്റ് ബ്രീഫിങ്ങ് കൊടുക്കുന്ന കണ്ടു...ഇന്ത്യ ചരിത്രം ആണ് വിഷയം... സിന്ധു നദിതട സംസ്കാരത്തിൽ തുടങ്ങി ഹാരപ്പാ മോഹൻജൊദാരോ ഒക്കെ കഴിഞ്ഞ് സംഗതി വേദിക് പീരീഡ് (BC 1500 - 600 ) എത്തി നിക്കാണ്‌.. 1000 BC ഒക്കെ ആയി ഇരുമ്പ് ഉപയോഗത്തിൽ വരുന്നു..ഉണ്ടാക്കിയ ആയുധങ്ങൾ കൊണ്ട് കാട് വെട്ടി തളിച്ച് കൃഷി തുടങ്ങുന്നു...യുദ്ധങ്ങൾ തുടങ്ങുന്നു....വേദിക് സാഹിത്യത്തിൽ വേദങ്ങൾ ഉപനിഷദുകൾ പുരാണങ്ങൾ ഒക്കേ കഴിഞ്ഞ് ഇതിഹാസങ്ങൾ എത്തി.. അതിൽ രാമായണത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെ.. "ഒരു ആര്യൻ രാജാവും ഒരു തദ്ദേശീയ നോർഡിക് ഗോത്ര തലവനും തമ്മിൽ ഉണ്ടായ യുദ്ധം ആണ്.. തുളസി ദാസ് ഈ കഥയെ ആധാരമാക്കി എഴുതിയ പുസ്തകത്തിൽ രാമനെ ആദ്യമായ് മര്യാദ പുരുഷോത്തമനായും എതിരാളിയെ അതിനു വേണ്ട കുറവുകൾ ഉള്ള ആളായും അവതരിപ്പിച്ചു.." ഇതിൽ കൂടെ ചേർത്തു വായിക്കേണ്ടത് മദ്ധ്യ ഏഷ്യയിൽ നിന്ന് ഈ ആര്യന്മാർ എത്തിയപ്പോൾ ആണ് ലോകത്തെ അതിശയിപ്പിച്ച സിന്ധു നദിതട സംസ്‌കാരം തകരുന്നത്... ഇവിടുത്തെ തദ്ദേശീയരെ യുദ്ധം ചെയ്ത് തോൽപ്പിച്ച കഥ ആവുന്നു അപ്പോൾ രാമായണം...രാവണൻ ആർഷ ഭാരത രാജ...