ഇന്നലെ ഒരു ക്ലാസ്സില് രാമായണം എന്ന ഇതിഹാസത്തിനു ഒരു ടീച്ചർ 2 മിനുറ്റ് ബ്രീഫിങ്ങ് കൊടുക്കുന്ന കണ്ടു...ഇന്ത്യ ചരിത്രം ആണ് വിഷയം... സിന്ധു നദിതട സംസ്കാരത്തിൽ തുടങ്ങി ഹാരപ്പാ മോഹൻജൊദാരോ ഒക്കെ കഴിഞ്ഞ് സംഗതി വേദിക് പീരീഡ് (BC 1500 - 600 ) എത്തി നിക്കാണ്‌.. 1000 BC ഒക്കെ ആയി ഇരുമ്പ് ഉപയോഗത്തിൽ വരുന്നു..ഉണ്ടാക്കിയ ആയുധങ്ങൾ കൊണ്ട് കാട് വെട്ടി തളിച്ച് കൃഷി തുടങ്ങുന്നു...യുദ്ധങ്ങൾ തുടങ്ങുന്നു....വേദിക് സാഹിത്യത്തിൽ വേദങ്ങൾ ഉപനിഷദുകൾ പുരാണങ്ങൾ ഒക്കേ കഴിഞ്ഞ് ഇതിഹാസങ്ങൾ എത്തി..
അതിൽ രാമായണത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെ..
"ഒരു ആര്യൻ രാജാവും ഒരു തദ്ദേശീയ നോർഡിക് ഗോത്ര തലവനും തമ്മിൽ ഉണ്ടായ യുദ്ധം ആണ്.. തുളസി ദാസ് ഈ കഥയെ ആധാരമാക്കി എഴുതിയ പുസ്തകത്തിൽ രാമനെ ആദ്യമായ് മര്യാദ പുരുഷോത്തമനായും എതിരാളിയെ അതിനു വേണ്ട കുറവുകൾ ഉള്ള ആളായും അവതരിപ്പിച്ചു.."
ഇതിൽ കൂടെ ചേർത്തു വായിക്കേണ്ടത് മദ്ധ്യ ഏഷ്യയിൽ നിന്ന് ഈ ആര്യന്മാർ എത്തിയപ്പോൾ ആണ് ലോകത്തെ അതിശയിപ്പിച്ച സിന്ധു നദിതട സംസ്‌കാരം തകരുന്നത്... ഇവിടുത്തെ തദ്ദേശീയരെ യുദ്ധം ചെയ്ത് തോൽപ്പിച്ച കഥ ആവുന്നു അപ്പോൾ രാമായണം...രാവണൻ ആർഷ ഭാരത രാജാവും....എല്ലാ ഇതിഹാസങ്ങളും എന്തെങ്കിലും ഊട്ടി ഉറപ്പിക്കാൻ വേണ്ടി മാത്രം എഴുതപ്പെടുന്നതാണ്.. വർണ വ്യവസ്ഥക്കായി മഹാഭാരതം രൂപീകരിച്ച പോലെ.. അതേ പോലെ ഇവിടെ രാജഭരണം ആവുന്ന മുന്നേ ഇവിടെ റിപ്പബ്ലിക്ക് ആയിരുന്നു... അതായത് ഭരണാധികാരിയെ ജനങ്ങൾ തിരഞ്ഞെടുക്കുന്നു... സ്ത്രീകൾക്ക് വിദർഭ സഭകൾ ഉണ്ട് ..മുഖം മറക്കുന്ന തുണി ഇല്ല... മറ്റു സതി പോലുള്ള ആചാരങ്ങൾ ഇല്ല... അതായത് BC 1500 - 1000 കാലഘട്ടത്തിൽ..കേട്ടപ്പോൾ വളരെ അത്ഭുതം തോന്നി... പിന്നീട് തുടങ്ങിയ ഒരു കറുത്ത യുഗം ഇനിയും അറ്റം കാണാത്തത് കൊണ്ട് തന്നെ...

വാൽകഷ്ണം : പാകിസ്താനിലേക്ക് ഒരു വിസ കിട്ടും എങ്കിൽ ഹാരപ്പ മോഹൻജൊദാരോ ഒക്കെ സന്ദർശിക്കാൻ വല്ലാത്ത ആഗ്രഹം തോന്നി... ചരിത്രം വല്ലാത്തൊരു വികാരം ആണ്...
പിന്നെ...എന്നെ ഒന്നും ഒരു ടീച്ചറും ഇങ്ങനെ പഠിപ്പിച്ചില്ലായിരുന്നു... രാമായണം ഒക്കെ ഇത്ര സിമ്പിൾ ആയി പറഞ്ഞ് തരാൻ കഴിയുന്നത് വളരെ വലിയ കാര്യമാണ്...ഇന്നത്തെ ലോകത്ത്...
ത്രേത യുഗത്തിലെ വേദിക് പീരിയഡിൽ ആണ് ഞങ്ങൾ പറയുന്നതൊക്കെ ഉണ്ടായിരുന്നത് എന്ന മോഡൽ വർത്താനം പറയുന്ന ചരിത്രത്തിലെ വട്ടപൂജ്യരേ നിങ്ങൾക്ക് ഒരു നല്ല നമസ്കാരം...
ഭാരത രാജ രാവണ പിതാ കി ജയ്...



Comments

Popular posts from this blog

ഒരു പഴുത്ത പ്ലാവിലയുടെ കഥ.....

You.....Me....&...Him