ആ.ഭാ.സ. ത്തിൻ്റെ കൂടെ
മനുഷ്യൻ ഇന്നീ കാണുന്ന നിലക്ക് ഭൂമിയിൽ അധിവസിക്കാൻ തുടങ്ങിയിട്ട് ഏകദേശം 10000 വർഷങ്ങൾ ആയത്രേ.. അതിൽ ഒരു 5000 വർഷത്തെ ചരിത്രം പല രൂപങ്ങളിൽ ആയി നമുക്ക് ലഭ്യമാണ്. പാശ്ചാത്യ ലോകം മുഴുവൻ മതാന്ധതയിലും യുദ്ധങ്ങളിലും മുഴുകി മനുഷ്യവംശത്തെ പിന്നോട്ടടിച്ചിരുന്ന സമയത്തു ശാസ്ത്രത്തെ മുറുകെ പിടിച്ചു വിജ്ഞാനകുതുകികളായി അന്വേഷണങ്ങളിലൂടെ മാത്രം ചുറ്റുമുള്ളതിനെ കണ്ടറിഞ്ഞ അഭിമാനിക്കാവുന്ന ഒരു പൗരസ്ത്യ കാലഘട്ടം നമുക്കുണ്ട്. ഇറാഖ് ,മറ്റു അറബ് രാജ്യങ്ങൾ, ഭാരതം, ചൈന, ഗ്രീസ് അടങ്ങിയ പ്രദേശങ്ങൾ ശാസ്ത്രബോധത്തിൽ പിന്നിൽ പോയത് മനുഷ്യചരിത്ര സമയസൂചികയിലെ അവസാന ഭാഗത്തു മാത്രമാണെന്നത് കാണാനാവും. ആ കാലത്തെ ആ.ഭാ.സ. ത്തിൻ്റെ തേരോട്ടത്തിലേയ്ക്കാണ് നമ്മൾ ഒന്ന് കണ്ണെറിയാൻ പോവുന്നത്. ബിസി 3000 കാലത്ത് സിന്ധുനദിതടസംസ്കാരം ലോകത്തെ ആദ്യത്തെ ആസൂത്രിത നഗരത്തിൻ്റെ മേന്മയുമായി നില കൊള്ളുന്നു. ഓരോ നഗരത്തിലെയും പ്രധാന കെട്ടിടങ്ങളെല്ല...