മലയാള സിനിമയിലെ പഴം പുഴുങ്ങികളോട് ജീൻ ലൂക് ഗൊദാർഢ് പറയുന്നത്..
![Image](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhvgmFAuA8HQVuaN7oRHDEHxfbEzVbSjXF8nfUNKMSNw5sbH2-khUhFFwCXUkVO03kJA-UPsROLKN3FS7evpQtluSZBImgFOwOuFJ4zNeOkyiMi3LBLyVZUL3-qgn48nWKiNtKcKntHTYA/s640/Still+8.jpg)
മലയാള സിനിമയിലെ പഴം പുഴുങ്ങികളോട് ജീൻ ലൂക് ഗോദാർഡ് പറയുന്നത് "politics is like a footwear ; it protects you whether left or right . And you are choosing to go barefoot" നിഷ്പക്ഷത എന്ന എല്ലിൻ കഷ്ണം കടിച്ച് പിടിച്ച് വാ തുറക്കാതെ അരാഷ്ട്രീയത ആഘോഷിക്കുന്ന ഓരോരുത്തരെയും ചൂണ്ടി നിസ്സഹായനായി ഗോദാർഡ് പറയുന്ന വാക്കുകൾ ആണിത്. _Michel Hazanavicius_ എന്ന ഫ്രഞ്ച് സംവിധായകൻ തന്റെ _Redoubtable_ എന്ന ചിത്രത്തിൽ കേന്ദ്ര പ്രമേയം ആയി അവതരിപ്പിച്ചിരിക്കുന്നത് ഒരു കലാകാരന്റെ രാഷ്ട്രീയ ജീവിതം ആണ്. ഒരുപാട് ജനപ്രിയ ചിത്രങ്ങൾ എടുത്ത ഗോദാർഡ് എന്ന പ്രശസ്ത സംവിധായകൻ നേരിടുന്ന പ്രതിസന്ധികളിലൂടെ ആണ് ചിത്രം നീങ്ങുന്നത്. വിപ്ലവത്തിന് അണിചേരാൻ തീരുമാനിക്കുന്നതും തുടർന്ന് ജീവിതത്തിലും സമൂഹത്തിലും നേരിടുന്ന തിരിച്ചടികളും വളരെ മനോഹരം ആയി തന്നെ തിരശീലയിൽ എത്തിച്ചിട്ടുണ്ട്. ബൂർഷ്വായെ പ്രണയിച്ച റെവോളൂഷണറി എന്ന തലക്കെട്ട് ആണ് ആദ്യം ഇട്ടിരുന്നത്. പിന്നീട് ആണ് ഇതിന്റെ കാലിക പ്രസക്തി കണ്ട് ഇൗ മാറ്റം വരുത്തിയത്. മലയാള സിനിമയിലെ ഓരോരുത്തരെയും...