കാണാമറയത്തെ അദൃശ്യ ചരടുകൾ - Sorry we missed you!
![Image](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi-CtNgzEQJs6jUxNW9xbhQZK3efjKVPJTjQC8XsoDZTCBMKEaXcwRISIcVPtF-yFUtwPBD1lQNon7sefVb2QK7kvZAlCeBASQC5o5UdE3ZdeX78o-OJwnkoUZkRjf6NY8yxBfNHa_daH8/s640/sorry-we-missed-you.jpg)
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിരൽതുമ്പിൽ ചലിക്കുന്ന ഇൻ്റർനെറ്റ് യുഗത്തിൽ, മാറി മറഞ്ഞ തൊഴിൽ സങ്കല്പങ്ങളെയും, പതിയിരുന്നു ദുസ്സഹമായ ജീവിതങ്ങൾ സൃഷ്ടിക്കുന്നവരെയും തുറന്നു കാണിക്കുന്നു വിഖ്യാത സംവിധായകൻ 'കെൻ ലോച്ച്' ഈ ചിത്രത്തിൽ. സ്വയംതൊഴിൽ എന്ന ഓമനപ്പേരിൽ, സ്വയംമുതലാളി എന്ന മായാമരീചിക കാണിച്ചു ആകർഷിക്കുന്ന , ഒരു അദൃശ്യ ചൂഷകവിഭാഗത്തിൻ്റെ ചതിക്കുഴിയിൽ വീണുപോവുകയാണ് കഥാനായകൻ. സിനിമ തുടങ്ങുന്നത് നായകൻ റിക്കിയെ ജോലിക്ക് എടുക്കുന്ന രംഗത്തോടെയാണ്. തൊഴിലില്ലായ്മ വേതനം സ്വീകരിക്കുന്നതിലും ഭേദം പട്ടിണി ആണെന്ന് വിശ്വസിക്കുന്ന, ഏത് ജോലിയും ചെയ്യാൻ തയ്യാർ ആയ റിക്കി പറയുന്നത് ഇതാണ് തൻ്റെ സ്വപ്ന ജോലി എന്നാണ്. നിങ്ങളെ ഞങ്ങൾ ജോലിക്ക് എടുക്കുന്നില്ല മറിച്ചു നിങ്ങൾ ജോലിയിലേക്ക് പ്രവേശിക്കുകയാണ്, ഞങ്ങൾക്ക് വേണ്ടി ജോലി ചെയ്യുന്നില്ല പകരം ഞങ്ങളുടെ കൂടെ ജോലി ചെയ്യുന്നു സേവനം ചെയ്യുന്നു എന്നെല്ലാം പറഞ്ഞുകൊണ്ട് വലിയ എന്തോ നേടുന്ന പ്രതീതി ഉണ്ടാക്കി ആണ് ഇനി മുതൽ നിങ്ങൾ തൊഴിലാളിയല്ല എന്ന് പറയുന്നത് . ഇതി...