Posts

Showing posts from 2018

Kerala Floods

Image

മലയാള സിനിമയിലെ പഴം പുഴുങ്ങികളോട് ജീൻ ലൂക് ഗൊദാർഢ് പറയുന്നത്..

Image
മലയാള സിനിമയിലെ പഴം പുഴുങ്ങികളോട് ജീൻ ലൂക് ഗോദാർഡ് പറയുന്നത് "politics is like a footwear ; it protects you whether left or right . And you are choosing to go barefoot"             നിഷ്പക്ഷത എന്ന എല്ലിൻ കഷ്ണം കടിച്ച് പിടിച്ച് വാ തുറക്കാതെ അരാഷ്ട്രീയത ആഘോഷിക്കുന്ന ഓരോരുത്തരെയും ചൂണ്ടി നിസ്സഹായനായി ഗോദാർഡ് പറയുന്ന വാക്കുകൾ ആണിത്. _Michel Hazanavicius_ എന്ന ഫ്രഞ്ച് സംവിധായകൻ തന്റെ _Redoubtable_ എന്ന ചിത്രത്തിൽ കേന്ദ്ര പ്രമേയം ആയി അവതരിപ്പിച്ചിരിക്കുന്നത് ഒരു കലാകാരന്റെ രാഷ്ട്രീയ ജീവിതം ആണ്. ഒരുപാട് ജനപ്രിയ ചിത്രങ്ങൾ എടുത്ത ഗോദാർഡ് എന്ന പ്രശസ്ത സംവിധായകൻ നേരിടുന്ന പ്രതിസന്ധികളിലൂടെ ആണ് ചിത്രം നീങ്ങുന്നത്. വിപ്ലവത്തിന് അണിചേരാൻ തീരുമാനിക്കുന്നതും തുടർന്ന് ജീവിതത്തിലും സമൂഹത്തിലും നേരിടുന്ന തിരിച്ചടികളും വളരെ മനോഹരം ആയി തന്നെ തിരശീലയിൽ എത്തിച്ചിട്ടുണ്ട്.           ബൂർഷ്വായെ പ്രണയിച്ച റെവോളൂഷണറി എന്ന തലക്കെട്ട് ആണ് ആദ്യം ഇട്ടിരുന്നത്. പിന്നീട് ആണ് ഇതിന്റെ കാലിക പ്രസക്തി കണ്ട് ഇൗ മാറ്റം വരുത്തിയത്. മലയാള സിനിമയിലെ ഓരോരുത്തരെയും...

ഇന്ത്യൻ ക്യാമ്പസുകൾ : ദേശീയ വിദ്യാർത്ഥി ആലോചന

Image
                           ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിവിധ കാമ്പസുകളിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുന്ന വിഷയങ്ങളിൽ യോജിച്ച് മുന്നേറാനും ആയി 2017 ഡിസംബർ 21,22 തിയ്യതികളിൽ ന്യൂ ഡൽഹി വെച്ച് NATIONAL STUDENTS CONSULTATION എന്ന പരുപാടി നടന്നു. നവലിബറൽ നയങ്ങളും വിദ്യാഭ്യാസത്തിലെ RSS കയ്യടത്തലും നശിപ്പിക്കാൻ ശ്രമിക്കുന്ന വിദ്യാർത്ഥി സമൂഹത്തിനു ശബ്ദം ഉയർത്താൻ ആയി ഒരു പ്ലാറ്റഫോം രൂപീകരണം എന്ന ഉദ്ദേശത്തിൽ ആണ് കൂടിയിരുപ്പ്. സാമൂഹിക പ്രവർത്തക ശബ്നം ഹസ്മിയുടെ നേതൃത്വത്തിൽ ഡൽഹി ആസ്ഥാനം ആക്കി വർഗീയതക്ക് എതിരെ എല്ലാം ധീര ശബ്ദം ഉയർത്തിയ സംഘടനയായ ANHAD, ഉത്തരേന്ത്യയിൽ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യം വെക്കുന്ന 'സബ് കാ ഭാരത് ' ആയി ചേർന്ന് ഇത്തരത്തിൽ സംഘടിപിപ്പിച്ച ഈ പരുപാടി ഇന്നത്തെ ഇന്ത്യൻ രാഷ്രീയം യുവാക്കളെ ഉറ്റു നോക്കുന്നു എന്ന സന്ദേശം ആണ് കൈമാറിയത്. 15 സംസ്ഥാനങ്ങളിൽ നിന്നു വിവിധ വിദ്യാർത്ഥി സംഘടനകളെ പ്രതിനിധീകരിച്ചു 100 ഓളം ...