*ഓട്ടോറിക്ഷകൾ ഇൻഡിക്കേറ്ററിടും കാലം*
ഇതൊരു സാങ്കൽപ്പിക കഥയാണ്... അപ്പൊ നമുക്ക് വേണ്ടത് ഒരു സാങ്കൽപ്പിക നാമമാണ്...
{കടപ്പാട്: I C U}
അല്ലേലും കാറൽ മാർക്സ് ആഹ്വാനം ചെയ്തിരിക്കുന്നത് 'വിപ്ലവം വരട്ടെ' എന്നാണ് .
എന്തിന് തലക്കെട്ടുകളിൽ മാത്രം വിപ്ലവം പൂവണിയാതിരിക്കണം! തലക്കെട്ട് എഴുതുന്നത് അത് വായിച്ചാൽ താഴെ എഴുതിയത് വായിക്കാൻ തോന്നിക്കണം എന്ന ഒരേ ഒരു ഗൂഡ - സദുദ്ദേശത്തോടെ ആണല്ലൊ! അതു കൊണ്ട് ഞാൻ ഈ വിപ്ലവം ശിരസ്സാ വഹിക്കുന്നു.
ഇനി കഥയിലേക്ക് ...
സാങ്കൽപ്പികമാണ് ...
ഈ ലോകത്ത് സംഖ്യ കണ്ട് പിടിക്കപ്പെട്ടിട്ടില്ല; അവിടെ മത്സരം ഇല്ല, വസ്തുവും വ്യക്തിയുമെല്ലാം താരതമ്യങ്ങൾക്ക് അതീതം ...
അവർക്ക് എണ്ണൽ വശമില്ല; 'ഒന്ന് ' എന്നവർ പഠിച്ചിട്ടില്ല, ഒന്നാം സ്ഥാനക്കാരനില്ല, അവസാനക്കാരനില്ല.
ഇവിടെ വിദ്യാഭ്യാസത്തിൽ 'വിദ്യ' ക്കെത്രെ ഏറെ പ്രാധാന്യം.
അവർക്ക് അതിരുകൾ ഇല്ലത്രേ... അതു കൊണ്ട് വേലി കെട്ടാനും പൊളിക്കാനും സമയം കളയേണ്ട; പോരാത്തതിന് സമയം ക്രമീകരിക്കാൻ എണ്ണം അറിയില്ലല്ലോ! അതു കൊണ്ട് അവർ സന്തോഷം കിട്ടുന്നതെന്തിനും ഏറെ നേരം ഏർപ്പെടും. ദിവസങ്ങൾക്ക് എണ്ണമില്ല, മാസാവസാന പിരിമുറുക്കമില്ല; കണക്കുകളില്ല; കൊടുത്തു തീർക്കാനും ചെയ്ത് തീർക്കാനും ഒന്നുമില്ല; ആരേയും ബോധിപ്പിക്കുന്നുമില്ല!
കച്ചവടമില്ല! ശമ്പളത്തിനു പുറകിലെ പൂജ്യങ്ങൾ എണ്ണുവാനും ആരേയും കാണുന്നില്ല!
എണ്ണാൻ ഉപയോഗിക്കുന്ന വിരലുകൾ ഇവർ കെട്ടി പാടിക്കാനും ഹസ്തദാനത്തിനും ഒരു കൈ സഹായത്തിനുമത്രേ ഉപയോഗിക്കുന്നത്!
എന്തുകൊണ്ടോ സംഖ്യകൾ ഇവിടെ ജനിക്കും മുൻപേ മൃതിയടഞ്ഞു! ആര്യഭടനും ഭാസ്കരാചാര്യനുമെല്ലാം ലജ്ജിച്ച് തല താഴ്ത്തി !
~ ദീപക്

Comments
Post a Comment