You.....Me....&...Him


Mr . ക :എന്തായിരുന്നു ഈ നാല് കൊല്ലം പണി? നിന്നെ എങ്ങനെ കൊണ്ടാക്കീതാ കോളേജില് !
Mr . ഖ :കേട്ടിട്ടില്ലേ ഡിഗ്രി പഠിത്തംന്ന് ...അതന്നെ ആർന്ന് പണി..
Mr . ക :എന്നിട്ടോ? ന്ത് പഠിച്ച് ?
Mr .  :കൊറേ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടി..പിന്നെ ഇതേ പോലത്തെ കൊറേ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാനും പഠിച്ച് ..
Mr . ക :എന്നിട്ടിപ്പോ എന്ത് പറയുണു?
Mr .  :ഇനീം ഉത്തരങ്ങൾ തേടാൻ ണ്ട് ..ആ വഴി നടന്നോണ്ട് ഇരിക്ക്ണു...
Mr . ക :കൊറേ സ്വപ്നങ്ങളുണ്ടായിരുന്നു ല്ലോ കോളേജ് ന്നും പറഞ്ഞ്..!
Mr . :സ്വപ്നങ്ങളുടെ പ്രത്യേകത ന്താ? സ്വപ്നത്തിൽ ഉണ്ടാവുമ്പോ നമുക്ക് അറിയില്യാലോ അത് സ്വപ്നം ആയിരുന്നു ന്നു.. എല്ലാം തീരുമ്പോ അല്ലെ അറിയാ!
Mr . ക :ഇനീപ്പോ അതും പറഞ്ഞ് ഇരുന്ന് വല്ല കാര്യോം ണ്ടോ?
Mr . :അതും പറഞ്ഞ് ഇരുന്ന് കാര്യോന്നൂല.. അതറിയാ..പക്ഷെ അതീന്ന് കിട്ടിയ ചില ഇത് ണ്ട്...അതിന്നു കാര്യണ്ട് ..
Mr . ക :ന്താപ്പോ പുതീതായ്?
Mr . :ഏത് ജില്ലേൽ പോയ് പെട്ടാലും വിളിക്കാൻ ഒരു ഫോൺ നമ്പർ ണ്ട്.. ഏത് അവസ്ഥേലും മുന്നോട്ട് നോക്കാൻ  പോന്ന മനസ്സ് ണ്ട് ..
Mr . ക :കേക്കാൻ ഒക്കെ നല്ല രസോണ്ട്..കൊറേ പുസ്തകങ്ങൾ വായിക്കണം പറഞ്ഞല്ലേ പോയെ?
Mr . ഖ :സമയം കിട്ടീല്ല..
Mr . ക :I have 2 Dreams എന്നൊക്കെ പറഞ്ഞിരുന്നതോ?
Mr . :അതിനൊക്കെ ഉള്ള space പരമാവധി utilize ചെയ്തു.. പല തുള്ളി പെരു വെള്ളം അല്ലെ കടലിലേക്ക് ഒഴുകുന്നത്! ആരൂപ്പോ അതിൻ്റെ privilege ഒന്നും തേടി വരാൻ പോണില്ല....പോരേ ?അയ്നെ തടുക്കാൻ ആർക്കും പറ്റില്ലെന്ന് കൂട്ടിക്കോ..
Mr . ക :3 idiots  എത്ര വട്ടം കണ്ടൂന്ന പറഞ്ഞെ? umpteen ന്നോ?
Mr .  : ശരിയാണ്..വെറും ഒരു സിൽമ കണ്ട് ഇറങ്ങി പൊറപ്പെട്ടതാ.. എന്തായാലും വന്ന വഴിയിൽ ഒന്നും തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല..തല താഴേണ്ടിയും വന്നിട്ടില്ല..
Mr . ക :എന്നിട്ട് നീ നിന്നെ കണ്ടെത്തിയോ?
Mr .  :എന്നെ കണ്ടെത്താൻ ആയില്ലെങ്കിലും പലപ്പോളും ഞാൻ ഞങ്ങളെ കണ്ടെത്തിയിട്ടുണ്ട്..I have fallen in love with 3 AM on the rooftop with them.
Mr . ക :എന്തെ ആൽമരത്തിൽ ഇരിക്കാൻ ഒരു കൂട്ട് വേണ്ടെന്നു വച്ചു?
Mr .  :നഷ്ടപ്പെടാതിരിക്കാൻ വേണ്ടി നഷ്ടപ്പെടുത്തുന്ന നഷ്ടങ്ങളല്ലേ ഇഷ്ടങ്ങൾ..ആരോടാ ഞാൻ ഈ പറയണേ.. നീ പഠിപ്പിച്ചതല്ലേ ഇതെല്ലാം.. പിന്നെങ്ങനെ നന്നാവാനാ!നല്ല അനുഭവം ണ്ടല്ലോ!
Mr . ക :കൊള്ളാം കൊള്ളാം ...എല്ലാം കൊള്ളാം ..എന്തായാലും കുറച്ചു കാലം കഴിയുമ്പോ ഞാൻ ഇപ്പൊ നിൽക്കുന്നിടത് നീ നിൽക്കും..Better be prepared for that..
Mr . :എന്നെ ഞാൻ ആക്കിയ എന്നാണ് ഞാൻ കോളേജിനെ പറ്റി പറയാറുള്ളത് ..അതുകൊണ്ട് ഒന്നുറപ്പിക്കാം.. ആ സ്ഥാനത്തു നിന്നാലും, കാലചക്രം ഇനിയും ഉരുണ്ടാലും, നീ ഈ ചോദിച്ച പല ചോദ്യങ്ങളും ആരോടും, ഈ എന്നോട് പോലും ഞാൻ ഒരിക്കലും ചോദിക്കില്ല..
           Mr. ക മധുര പതിനേഴിൽ ആണ്...ഒരു ക്യാമറ എടുത്ത് ബൈക്കിൽ നാട് ചുറ്റൽ ഒക്കെ ആണ് പ്രധാന ആഗ്രഹം..  Mr ഖ എഞ്ചിനീയറിംഗ് കഴിഞ്ഞ് നിക്കാണ്.. The place where you can study everything except engineering എന്നാണല്ലോ ഈ കോഴ്‌സിന് സൈബർ ലോകം നൽകുന്ന വിശദീകരണം...അങ്ങനെ പഠിച്ച് കൊണ്ടേ ഇരിക്കുന്നു...
എന്നാലോ...ഇതൊക്കെ നടക്കുമ്പോളും...ഇതൊന്നും അറിയാതെ....
മൂന്നാമതൊരാൾ സുഖമായി ഉറങ്ങുന്നു...
~ ശുഭം











Comments

Popular posts from this blog

ഒരു പഴുത്ത പ്ലാവിലയുടെ കഥ.....