Do you have a traveler inside you? ഉത്തരം തേടി തുടങ്ങി ഒരുപാട് നാളായി...... ഒരു യാത്രികൻ ഉള്ളിൽ എവിടെയോ ഒളിഞ്ഞിരിപ്പുണ്ടോ? മുഖപുസ്തകത്തിലെ പ്രൊഫൈൽ പിക്ചർ കാലഹരണപെടുമ്പോളല്ലേ നിൻ്റെ മനസ്സ് യാത്ര പുറപ്പെടുന്നത്? ഈ വിധം ചിന്തകൾ മനസ്സിനെ അലട്ടുന്ന യൗവനം ..വിപ്ലവം വിരിയാത്ത പൂ മാത്രമായി പോവുകയാണോ എന്ന ആശങ്ക മനസ്സിനെ കീഴ്പെടുത്തി രസിക്കുന്നു... 'blood shelter' ഒരേ സമയം ആശ്രയവും അഭിമാനവും ആവുന്നു എന്ന പോലെ തന്നെ ചൂണ്ടുന്ന വിരലുമായ് ഭാവിയുടെ അനന്തതയിലേക്ക് കണ്ണോടിക്കുന്നു... പുരോഗമനവാദം പ്രവ്യത്തിയിൽ എത്തിക്കാനാവാത്തതും 'ക്ലിഷേ' കളോടുള്ള മടുപ്പും ഒരേപോലെ ചിന്താമണ്ഡലത്തിലെ കൊടുംകുറ്റവാളികളായി നിലനിന്നു പോകുന്നു....ആദ്യ പ്രണയം ആവാതെ പോയതിനു പുസ്തകങ്ങൾ നരികണ്ണു കാണിക്കുന്നതും, അഗാധത തേടി അലഞ്ഞ സൗഹൃദക്കൂട്ടുകളും, എന്നിലെ കുറവുകൾക്ക് അർത്ഥം നല്കാൻ പോന്ന നീയും തീരാദുഃഖങ്ങളായി മനസ്സിലെ കവാടത്തിൽ നിന്ന് ഉള്ളിലേക്ക് വരുന്നതും പോവുന്നതും അരിച്ചെടുക്കുന്നത് എൻ്റെ മൗനസമ്മതത്തിൽ തന്നെ ആയിരുന്നില്ലേ?... പ്രതിബന്ധങ്ങൾ താണ്ടുമ്പോൾ കൂടെ നിന്ന ചില ബന്ധങ്ങളും തീർത്തതും തീരാത്തതും ആയ കടപ്പാടുകളും പകുത്തു നൽകിയതും നല്കാത്തതുമായ സ്നേഹവും മാത്രമായിരുന്നു ഒരു കോണിൽ മനസ്സിനെ ആർദ്രമാക്കിയിരുന്നത്... തൻ്റെ മുന്നിലെ പരപ്പായ റോഡിൽ ഒരേ ഒരു യാത്രക്കാരൻ താനാണെന്ന് അറിഞ്ഞിരുന്നിട്ടും ട്രാഫിക് നിയമങ്ങൾ പാലിക്കാനും ഇൻഡിക്കേറ്റർ പ്രകാശിപ്പിക്കാനും ഹോൺ അടിക്കാനും അതിലുപരി സീറ്റ്ബെൽറ്റ് ധരിക്കാനും പഠിപ്പിച്ചത് ആരാധനയും അവഗണനയും മൽത്സരിച്ചാണ്...
ഹിമാലയത്തിലേക്ക് ഒരു യാത്ര... ഒരു 21 വയസ്സുകാരൻ്റെ എന്നെന്നും നിലനിന്നു പോകുന്ന സ്വപ്നം.. ലിബർട്ടി കൈമുതൽ ആയുള്ളോരു കോളേജിൽ പഠിച്ച് ലഭിച്ച ഒരു സുവർണാവസരം ആയിരുന്നു അവസാന വർഷ ടൂർ.. മുഗൾവംശ പ്രതാപത്തിൻ്റെ കഥ പറഞ്ഞ ആഗ്ര,ഇന്ന് ചേരികൾ ചേർച്ചക്കുറവായ തലസ്ഥാന നഗരി ഡൽഹി..ബിയാസ് നദി ആലിംഗനം ചെയ്ത കിടക്കുന്ന കുളു ,മഞ്ഞിൽ പൊതിഞ്ഞ മണാലി.. ബ്ലഡ് ഷെൽറ്ററിൽ ആഞ്ഞു ചവിട്ടി കാൽ ഉറപ്പിച്ച്, സ്വത്വം തേടി ഇറങ്ങുമ്പോൾ വല്ലാത്തൊരു പ്രതീതി..മനസ്സിൽ അധികം ഒന്നും ഉറപ്പിച്ചിട്ടില്ലാത്തൊരു യാത്ര..ഹിമാലയത്തിലേക്ക് ...W.app DP മാറ്റുന്നു...ഇറങ്ങുന്നു...
മനസ്സിൽ നിലനിന്നിരുന്ന ഉരുൾപൊട്ടലിൽ കുളിർമഴയായ് ലഭിച്ച ചില നിമിഷങ്ങൾ...ചില നിരീക്ഷണങ്ങൾ...ചില തിരിച്ചറിവുകൾ.. ചില ചിരികൾ..ചില ചിന്തകൾ..ചില വിജയപരാജയങ്ങൾ ..
ഉത്തരം എന്നത് കേവല മരീചിക ആണെന്നും നീ താണ്ടുന്ന വഴി തന്നെ ആകുന്നു ഉത്തരങ്ങൾ എന്നുമുള്ള തത്വചിന്ത എന്നെ നോക്കി ഭ്രാന്തൻ ചിരി ചിരിക്കുന്നു...ആ അട്ടഹാസം കാതിൽ മുഴങ്ങി കൊണ്ടേ ഇരിക്കുന്നു.....
ആരും കാണാതെ പോയ ചില 'ഫ്രെയിം' -മുകൾ..... ഭാഷയുടെ അഴക് തിരിച്ചറിഞ്ഞ മണാലി യിലെ ബഹന്ജിടെ ചായക്കട...DVD യിലെ ഡാറ്റ ഫോണിലേക്ക് പകർത്തി തന്ന സർവീസ് ചാർജ് പുഞ്ചിരി മാത്രം ആയിരുന്ന കട .. നാക്ക് എന്ന അനുഗ്രഹം....വിലപേശലിൽ ഞങ്ങളുടെ സന്തോഷത്തിനു മാത്രം 5 രൂപ തിരിച്ച് നൽകിയ ചാന്ദ്നി ചൗകിലെ തൊപ്പി വിൽപ്പനക്കാരൻ.. ട്രെയിനിൻ്റെ ഡോറിൽ ഇരിക്കുമ്പോൾ അടിക്കുന്ന കാറ്റ് .. മരം കോച്ചുന്ന തണുപ്പ്...മഞ്ഞിൽ അലിഞ്ഞ മേഘങ്ങൾ.....ഒരു യാത്ര ഒരാളെ എങ്ങനെയെല്ലാം രൂപപ്പെടുത്തും എന്ന് നേരിട്ട് കാണുന്ന ആ കാഴ്ച ...ഗാഡ്ജറ്റ്സ് ആൻഡ് കോസ്റ്റുംസ് കടം നൽകിയവരുടെ മനസ്സ് ... ഫോൺ ഇല്ലാതെ ഇറങ്ങിയ എനിക്ക് ജിയോ സിമ്മോടു് കൂടിയ സെറ്റ് നൽകിയ കാൾ...ഓരോരുത്തർക്കും സ്വന്തമായുള്ള ഞങ്ങളുടെ മാത്രം തമാശകൾ...മനസ്സ് നിറഞ്ഞ ചിരിച്ചപ്പോൾ കൂടെ ഉണ്ടായിരുന്ന ചങ്ക് ബ്രോസ് ...ഇൻസ്റ്റാഗ്രാമിൽ യാദൃശ്ചികമായി എന്നെ കണ്ട അമ്പരപ്പ്...വെൻഡിങ് മെഷീൻ എന്ന അത്ഭുതം...സൈലന്റ് കെയർ മൂന്നാമത് ഒരു കണ്ണിലൂടെ കാണുമ്പോൾ നിറയുന്ന മനസ്സ്...താജ് മഹലിൽ എത്തിയപ്പോൾ നിശബ്ദമായി പോയ മനസ്സ്..മനസ്സിൽ പാടിക്കൊണ്ടിരുന്ന വരികൾ..തെരുവ് കച്ചവടക്കാരുടെ അടുത്ത് നിന്ന് വിലപേശാതെ മേടിച്ച കൊച്ചു സന്തോഷം...beas നദിയുടെ തണുപ്പിലും മരവിക്കാത്ത മനസ്സും ..ആഗ്ര ഫോർട്ടിൽ നിറഞ്ഞ കണ്ണുകൾ..വിശന്ന കണ്ണുകൾ ഭക്ഷണം കാണുമ്പോൾ..ട്രെയിനിൽ വച്ച കണ്ട 6 വയസ്സ്കാരൻ പഠിപ്പിച്ച, കേൾക്കാൻ ഉള്ള മനസ്സിന്റെ രാഷ്ട്രീയം...മകനെ mussoorie കാണിച്ച് കൊണ്ട് വരുന്ന അപ്പർ മിഡിൽ ക്ലാസ് സർക്കാർ ജീവനക്കാരൻ.. .അപ്രതീക്ഷിതമായ് കൂട്ട് തന്ന അമ്പരപ്പ്...മനസ്സിന് പ്രായമാകില്ല എന്ന് കാണിച്ചു തന്ന കോചിലെ രണ്ട് അമ്മച്ചിമാർ... കാമറ കണ്ണിലൂടെ കണ്ട ചില ചിരികൾ....പൈൻ ഫോറെസ്റ്റിലെ phycho ഫീൽ ... കോളേജ് കാലത്തേക്ക് തിരിച്ച് വന്ന ടീച്ചർമാർ ...മണാലി മാർക്കറ്റിലെ കന്യാകുമാരി ഒറിജിൻ കടക്കാരി..ബൂട്ടിൽ ഇരുന്ന മഞ്ഞു കട്ട ...തണുപ്പിൽ കൊണ്ട വെയിൽ...ഓരോ ഇടത്തിലും കൂടെ ഉണ്ടായിരുന്ന എന്നും ഓർമ്മചിത്രങ്ങളിൽ ഉള്ള കൂട്ടുകാർ... മെട്രോ സ്പീഡ്... റെഡ് ഫോർട്ടിലെ പതാക... സമയം തികയാതെ ഇരുന്ന ബഹായ് വിശ്വാസ മന്ദിരം...മലയിറക്കം ഒരു കൈതാങ്ങ് ..... ഉറക്കമില്ലാതെ പോയ ചില രാത്രികൾ.. NDLS escalator വീഡിയോ....നടത്തം തരുന്ന ആനന്ദം...നീലാകാശം സിനിമ കണ്ട് പഠിച്ച "രാസ്ത ഭട്ടക് ഗയ" എന്ന ഹിന്ദി...48 മണിക്കൂർ യാത്രക്കും കഴിച്ച് കൊണ്ടേ ഇരിക്കാൻ വരുന്ന ഫുഡ് ഐറ്റംസ് കൊണ്ട് വന്നവർ തന്ന നൊസ്റ്റു ഫീലിംഗ്.. സ്നേഹത്തിൽ പൊതിഞ്ഞ ബിസ്ക്കറ്റ്...പുളിപ്പിൻ്റെ രുചി പകർന്ന ഓറഞ്ച്....വില കൂടുമ്പോൾ പറയുന്ന രണ്ടാമത്തെ "കിതനാ?"....മികവും ചരിത്രവും വാ പൊളിപ്പിക്കുമ്പോൾ ....കൊങ്കൺ വിസ്മയം - എഞ്ചിനീയറിംഗ് & പ്രൊജക്റ്റ് മാനേജ്മെന്റിൽ ദൃഢമായ വിശ്വാസം....വരി അറിയാത്ത പാട്ടുകൾ...ഡാൻസ് അറിയാത്ത ചുവടുകൾ....സെൽഫി വിഡിയോകൾ...വീട്ടിലേക്കുള്ള പർച്ചെസ് കഴിഞ്ഞപ്പോൾ 'ക്ക് ൻ്റെ കുട്ട്യോളെ അങ്ങട് നിറക്കണം ' എന്ന കൂട്ടുകാരൻ്റെ കമൻറ് ....മായാതെ മനസ്സിൽ കിടക്കുന്ന ചില ചിത്രങ്ങൾ... മുന്നേ മനസ്സിൽ പറഞ്ഞ വെച്ച ഒരു വാചകം വീണ്ടും കുറിക്കുന്നു....
ഇനി ഇത് പോലെ ഒന്നില്ല ....
മറ്റൊന്നും ഇത് പോലാവില്ല ....
ഇനി ഇത് പോലെ ഒന്നില്ല ....
മറ്റൊന്നും ഇത് പോലാവില്ല ....
ഒരേ സമയം നേടിയതിൻ്റെയും നഷ്ടപ്പെടുത്തിയതിൻ്റെയും ഒരു കണക്കുപുസ്തകവും ,ഓർമകളുടെ സന്തോഷം പേറുന്ന ഒരു ഡയറിയും, എത്തി പിടിക്കേണ്ട ഒരു ബക്കറ്റ് ലിസ്റ്റും ..എല്ലാം ആകുന്നു യാത്രകൾ....
വണ്ടി നീങ്ങുമ്പോൾ അടിക്കുന്ന കാറ്റിനു ഒരു പ്രത്യേകത ഉണ്ട്... അത് ശക്തിയായി അടിക്കുമ്പോൾ ഏത് മനസ്സും തുറക്കും...തുറന്ന മനസ്സിൽ നന്മ അല്ലാതെ ഒന്ന് കണ്ടെത്താൻ വിശുദ്ധ ഡിങ്കന് പോലും എന്നെ വരെ കഴിഞ്ഞിട്ടില്ല ....പിന്നാ.....So, Travel Travel and Travel....
~Dp
“Traveling – it leaves you speechless, then turns you into a storyteller.” – Ibn Battuta
ReplyDeleteGreat words 😊
Delete