വീട്ടീന്നു sanction ആവാൻ ബുദ്ധിമുട്ടുള്ള ചില ചിലവുകളുണ്ടായിരുന്നല്ലോ....
അതിന്റെ ഇതായിരുന്നു വിഷു ...
പുതിയ stumber ബോൾ ...തേൻ മുട്ടായി...ഓൾ സ്റ്റാർസ് ക്രിക്കറ്റ് കാർഡ്....നീണ്ട സൈക്കിൾ സവാരിക്ക് ഇടയിലെ പുതു ഊര്ജ്ജം ആവുന്ന ഒരു നാരങ്ങ സോഡ ....കോയിൻ കളക്ഷൻ....അങ്ങനെ എവിടയോക്കെയോ വക മാറ്റി ചിലവഴിക്കപെടുന്ന ഒരു വര്ഷത്തെ ബജറ്റ് ആണ് 600 രൂപ...
കൈനീട്ടി വാങ്ങിക്കാൻ ഒരുപാട് പേരുണ്ടായിരുന്നു ...
വരവും ചിലവും എങ്ങനെ കൂട്ടി കിഴിച്ചാലും ആ ബജറ്റ് ഒരിക്കലും നഷ്ടം കണ്ടിട്ടില്ലെന്നുല്ലത് കാലത്തിന്റെ രസകരമായ ഒരു വിനോദം ...
അതെ വിഷു ഒരു വിഷു തന്നെ ആയിരുന്നു...
~ ദീപക്
Comments
Post a Comment