അല്ലേലും അച്യുതൻ തേരാളി ആയിരുന്നു. ധർമ്മം പുന:സ്ഥാപിക്കാനുള്ള യുദ്ധം നയിച്ചത് വിജയൻ തന്നെ ആയിരുന്നു. അച്യുതൻ കൊടുത്ത സാരോപദേശം തന്നെ ആണല്ലോ യഥാർത്ഥത്തിൽ വിജയനു എല്ലാ ശക്തിയും കൊടുത്തത്. നമ്മൾ ആ ദർശനങ്ങൾ ഭഗവത് ഗീത എന്ന പേരിൽ സത്യത്തിന്റെയും വിജയത്തിന്റെയും പരിപാവനതയുടെയും പ്രതീകമായി മനസ്സിൽ സൂക്ഷിക്കുന്നുണ്ടല്ലോ!
നമുക്കറിയാം അച്യുതനു ആയുധം എടുക്കാതെ തന്നെ ഈ യുദ്ധം വിജയിപ്പിക്കാൻ അറിയാം എന്ന്. വിജയൻ വില്ലാളി വീരനായിരുന്നു. അർജുനൻ ഫൽഗുനൻ പാർത്ഥൻ വിജയൻ പിന്നെ കിരീടിയും എന്നിങ്ങനെയുള്ള അർജുനന്റെ പത്ത് നാമങ്ങൾ ചൊല്ലിയാൽ ഭയം ഉണ്ടാവില്ല എന്ന് അച്ചമ്മ പറഞ്ഞ് തന്നിട്ടുണ്ട്. അതെ, പേടി ഇല്ലാതെ മുന്നോട്ട് പോവാൻ വിജയനെ സ്മരിക്കേണ്ടിയിരിക്കുന്നു.
പിന്നെ, കലികാലമാണ്. യുദ്ധത്തിന് ശക്തി മാത്രം പോര, തന്ത്രവും പ്രധാനമാണ്. ധർമ്മം പുന:സ്ഥാപിക്കലാണ് പ്രധാനം, അതിനു ചിലത് കണ്ടില്ലെന്നു നടിക്കേണ്ടി വരുമെന്ന് ചൊല്ലി തന്നത് അച്യുതാണ്. വിജയനു തന്റെ കഴിവിലും ദേവേന്ദ്ര പുത്രനാണ് എന്നതിലും തെല്ല് അഹങ്കാരം ഉണ്ടായിരുന്നതായി വേദവ്യാസ മഹർഷി പറയുന്നു. എങ്കിലും കൗരവർ ചെയ്ത ചതിക്കും വഞ്ചനക്കും അനീതിക്കും അധികാര കൊതിക്കും മറുപടി കൊടുക്കാൻ വിജയൻ തന്നെയാണ് യുദ്ധമുഖത്ത് നിയോഗിക്കപ്പെടേണ്ടത്.
സർവ്വശക്തനായ ഭീമനും ദാനധർമ്മിഷ്ഠനായ യുധിഷ്ടിരനും ഇല്ലാഞ്ഞിട്ടല്ല, എങ്കിലും യുദ്ധം നയിക്കാൻ വിജയനാ നല്ലത്.
എന്നിരിക്കലും, എന്തൊക്കെ ആയാലും, ഇന്നും നാം എല്ലാവരും ആരാധിക്കുന്നത് അച്യുതനെയാണ് . അച്യുതനോടാണ് പ്രാർത്ഥിക്കുന്നത് . അച്യുതന്റെ ശക്തിയിൽ നമുക്കാർക്കും തെല്ല് സംശയമില്ല. അച്യുതൻ നമ്മളെ രക്ഷിക്കും, എല്ലാം ശരിയാക്കും എന്ന് വിശ്വസിക്കുന്നു ; കാത്തു രക്ഷിക്കണേ ശ്രീകൃഷ്ണ ഭഗവാനേ..🙏🏻
വാൽകഷ്ണം: കലാമണ്ഡലത്തിലെ ഏതോ ഒരു ചാക്യാർക്കും കാവിലെ പൂരത്തിനും കടപ്പാട് രേഖപ്പെടുത്തിയാൽ അധിക പറ്റാവുമല്ലോ!
#dp
Posted on the day of kerala legislative assembly elections 2016

Comments
Post a Comment