വിഷു കെണി...
എന്തെന്നില്ലാത്ത ഒരു പേടി തന്നെ ആയിരുന്നു ലീഡ് feeling....
ചെറുപ്പത്തില്...ഒരു 3 - 4 വർഷം മുന്നേ വരെ എന്ന് തന്നെ പറയാം....
അമ്മ കണി ഒക്കെ ഒരുക്കും...തേങ്ങ shape ശരിയായി ഉടയാൻ വേണ്ടി അച്ഛൻ നേരിട്ട് ഇടപെടും...പടക്കം ഒക്കെ പൊട്ടിച്ച് കഴിഞ്ഞാണ് കിടക്കാൻ പോണത്... എന്നാൽ ഉറക്കം മാത്രം വരുന്നില്ല....excitement ആണോ എന്താണോ എന്നൊന്നും അറിയില്ല... കണി ശരി ആയാലേ അടുത്ത വർഷം ശരി ആവൂ എന്ന വിശ്വാസം..അടിയുറച്ചില്ലേലും അലിഞ്ഞുചേർന്ന ചില വിശ്വാസങ്ങൾ..
അമ്മ വന്നു കണ്ണ് പൊത്തി എണീപ്പിക്കുന്നതിനു മുന്നേ എങ്ങാനും എണീക്കുമോ എന്നോർത്താണ് ടെൻഷൻ ...പോയില്ലേ കണി...പോയില്ലേ ജീവിതത്തിലെ ഒരു വിലപ്പെട്ട വർഷം ...പടക്കം അങ്ങിങ്ങു പൊട്ടി തിമിർക്കുന്നുണ്ട്...
ഇടക്കിടക്ക് സമയം നോക്കുന്നുണ്ട്...12 മണിക്ക് മുന്നേ എങ്ങനെയും ഉറങ്ങിയേ തീരൂ...ബ്ലഡ് കൂടുതൽ പമ്പ് ചെയ്യുന്നതായി ഒക്കേ ഫീൽ ചെയ്യാം....ലോകത്തിലെ ഏറ്റവും നല്ല കളിക്കാരൻ ആണെന്ന് അറിയാം എങ്കിലും സച്ചിന് മൽത്സര തലേന്ന് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ലെന്നു കേട്ടിട്ടുണ്ട്...പ്രതീക്ഷകൾ...ഒഴുക്കുന്ന പുഴകളാണ്...തന്നെ പടച്ച മലനിരകളോടുള്ള കടപ്പാടും ഏറ്റെടുക്കാൻ പോകുന്ന കടൽ പരപ്പിലേക്കുള്ള ആവേശവും കൂടിയാണ് ഒഴുകുന്നത്.... പ്രതീക്ഷകൾക്ക് തട കെട്ടരുത്...സ്വാഭാവിക ഒഴുക്ക് നിലച്ചാൽ പിന്നെ...diversity ഇല്ലാതായാൽ പിന്നെ...ഏത് പുഴയും പാഴ് സ്വപ്നങ്ങളാവും.... ഒന്ന് ഞെട്ടി എണീക്കുമ്പോളേക്കും ...ഇനി ഇല്ല എന്ന് മനസ്സിലാവുമ്പോളേക്കും...വൈകി പോകുന്ന അവസ്ഥയാകും...
ഈ വിഷുവിനു കണ്ണ് തുറന്നാണ് എഴുന്നേറ്റത്....ഇനി അങ്ങോട്ട് കണ്ണ് തുറന്ന് ഈ ലോകത്തിനെ നോക്കി കാണേണ്ടതാണ്...
വാൽകഷ്ണം : 'പൂർവ്വാശ്രമത്തിലെ പാളിച്ചകൾ ' എന്നൊരു പദപ്രയോഗം നമ്മുടെ താത്വിക ആചാര്യന്മാർ കണ്ട് വച്ചത് കൊണ്ട് മേൽ പദം ഇവിടെ പരാമർശിക്കേണ്ടതില്ലല്ലോ ....
Comments
Post a Comment