*നന്ദി*
നന്ദിക്ക് ഇപ്പോൾ പഴയ നന്ദി ഒന്നും കാണുന്നില്ല... നിരന്തരം അലതല്ലി ഒഴുകുന്ന, തിരിച്ച് കൊടുക്കാനാവാതെ പോയതോ പ്രകടിപ്പിക്കാനാവാതെ പോയ സ്നേഹമോ ആകുന്ന നന്ദി ...
ഔപചാരികതയുടെ കടന്നുകയറ്റം കൊണ്ട് നന്ദിക്ക് തീരേ നന്ദിയില്ലാതായി ....
ആരോടാണ് നന്ദി പറയേണ്ടത് ? ആരോടെല്ലാം!
എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക ...  അളന്നെടു കാനും പകർന്നു നൽകാനും ആവാതെ പോയി ...എത് സ്വരം കൊണ്ടാണ് നന്ദി പ്രതിഫലിക്കുക ... നിറഞ്ഞ മിഴികളാണ് നന്ദിക്ക് കരുത്തേകുന്നത് എങ്കിൽ നിങ്ങൾക്ക് ഒരായിരം നന്ദി...
മനസ്സിന് കഴിവ് തീരേ കുറവാണ് .. അതിന് തലചോറിനെ നിയന്ത്രിക്കാൻ അറിയില്ല ... എന്തിന് കണ്ണുകളെ പോലും നിലയ്ക്ക് നിർത്തുന്നില്ല .. വലിയ ലിബറലിസ്റ്റും മാനുഷികവാദിയും മനസ്സ് കൊണ്ട്‌ ജീവിക്കുന്നവനുമാണ് ... മനസ്സ് ഇന്നേ വരെ തന്റെ നിലയ്ക്ക്  ഒന്നു സ്വപ്നം കണ്ടിട്ടു പോലുമുണ്ടോ എന്നു തിരിച്ചൊന്നു ചോദിച്ചാലോ ... തകർന്നു വീഴുന്നു വിഗ്രഹങ്ങൾ ... പാഴ്ശില കൊത്തിയെടുത്താൽ ശില്പമാക്കും... അതിലേക്ക് ഒരു തുറന്ന ചെവിയും, എന്തും പറയാനാവുന്ന വിശ്വസിക്കാവുന്ന ഒരു കൂട്ടുകാരനെ ആവാഹിക്കുമ്പോൾ അത് വിഗ്രഹമാവുന്നു ... കേവല സാമീപ്യം മതി ... അത്രക്ക് മാന്ത്രിക ശക്തിയുണ്ട് ... ഒന്നു പറഞ്ഞാൽ മതി ... എല്ലാം ശരിയാവും എന്ന വിശ്വാസം ....
_നന്ദി_  എന്നോരു വാക്ക് നമ്മുടെ നിഘണ്ടുവിൽ ഇല്ലെന്ന്‌ ഓതി തുടങ്ങിയ ബന്ധങ്ങൾ ... പറയാതെ മാറ്റി വച്ച ചില നന്ദികൾ ... പറഞ്ഞ് പ്രകടിപ്പിക്കാനാവാത്ത നിസ്സഹായത ഓർത്ത് പറയാതെ വച്ചു പോയ്...
പറയാതെ വയ്യ ....
ഞാൻ ആരോടെല്ലാമാണ് നന്ദി പറയേണ്ടത്? ആൽത്തറ യോടോ ! ബെഞ്ചുകളോടൊ ! കാറ്റിനോടൊ! വരാന്തകളോടൊ! എന്നെ ഞാൻ ആക്കിയ ഈ കാംബസിനോടൊ ! അതോ ...  നിങ്ങളോടൊ ..... ഇല്ല ഞാൻ പറയില്ല .... പറയുവാൻ എനിക്ക് അറിയില്ല ....
 ~ Dp#1

Comments

Popular posts from this blog

ഒരു പഴുത്ത പ്ലാവിലയുടെ കഥ.....

You.....Me....&...Him