You.....Me....&...Him
![Image](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiJWxSZ2dYZzRX0q-VyPfEwWFHU2DvbabzzEQP39tUWWIfquxsTpApBU2dH-BrBJntwK6CwKn6PfpZW9BXiTBVkqTI2CaGsXRP1G3Xx8FPttgJMynm1lIGfhhbQLLx7kEQRmtsf7KkZSus/s320/2-people-clipart-1.jpg)
Mr . ക :എന്തായിരുന്നു ഈ നാല് കൊല്ലം പണി? നിന്നെ എങ്ങനെ കൊണ്ടാക്കീതാ കോളേജില് ! Mr . ഖ :കേട്ടിട്ടില്ലേ ഡിഗ്രി പഠിത്തംന്ന് ...അതന്നെ ആർന്ന് പണി.. Mr . ക :എന്നിട്ടോ? ന്ത് പഠിച്ച് ? Mr . ഖ :കൊറേ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടി..പിന്നെ ഇതേ പോലത്തെ കൊറേ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാനും പഠിച്ച് .. Mr . ക :എന്നിട്ടിപ്പോ എന്ത് പറയുണു? Mr . ഖ :ഇനീം ഉത്തരങ്ങൾ തേടാൻ ണ്ട് ..ആ വഴി നടന്നോണ്ട് ഇരിക്ക്ണു... Mr . ക :കൊറേ സ്വപ്നങ്ങളുണ്ടായിരുന്നു ല്ലോ കോളേജ് ന്നും പറഞ്ഞ്..! Mr . ഖ :സ്വപ്നങ്ങളുടെ പ്രത്യേകത ന്താ? സ്വപ്നത്തിൽ ഉണ്ടാവുമ്പോ നമുക്ക് അറിയില്യാലോ അത് സ്വപ്നം ആയിരുന്നു ന്നു.. എല്ലാം തീരുമ്പോ അല്ലെ അറിയാ! Mr . ക :ഇനീപ്പോ അതും പറഞ്ഞ് ഇരുന്ന് വല്ല കാര്യോം ണ്ടോ? Mr . ഖ :അതും പറഞ്ഞ് ഇരുന്ന് കാര്യോന്നൂല.. അതറിയാ..പക്ഷെ അതീന്ന് കിട്ടിയ ചില ഇത് ണ്ട്...അതിന്നു കാര്യണ്ട് .. Mr . ക :ന്താപ്പോ പുതീതായ്? Mr . ഖ :ഏത് ജില്ലേൽ പോയ് പെട്ടാലും വിളിക്കാൻ ഒരു ഫോൺ നമ്പർ ണ്ട്.. ഏത് അവസ്ഥേലും മുന്നോട്ട് നോക്കാൻ പോന്ന മനസ്സ് ണ്ട് .. Mr . ...