ആധുനികത പ്രിവിലേജ് സംരംഭങ്ങൾ

      നൂറു സിംഹാസനങ്ങൾ നൂറു സിംഹാസനങ്ങൾ എന്ന് നൂറാവർത്തി കേൾക്കുകയും അതിൻ്റെ കാലികപ്രസക്തി കൂടി കൂടി വരികയും ചെയ്യുന്ന ഒരു വേളയിലാണ് ഈ ഒരു പലവായനക്ക് മുതിരുന്നത്...ജയമോഹൻ്റെ ഈ കോപ്പിലെഫ്ട് തീച്ചൂളയിൽ നിന്ന് പൊള്ളൽ ഏൽക്കാത്തവർ ചുരുക്കമായിരിക്കും..ഇന്നിൻ്റെ കാലത്തെയും ഇന്നിനിയുള്ള കാലത്തേക്കുമെല്ലാമായി അയക്കുന്ന ചോദ്യശരങ്ങളിൽ ഒന്നിനെ പരിശോധിക്കുകയാണ്...ഒരു കൃതി കാലാനുവർത്തി ആവുന്നതിനെ പറ്റി ONV  ഒരിക്കൽ എഴുതിയത് ഓർക്കുന്നു...
       ധർമപാലൻ തൻ്റെ ജീവിതത്തിൻ്റെ ഇരു വശങ്ങൾ കണ്ട സിവിൽ സർവീസ് ഇൻറർവ്യൂ കഴിഞ്ഞ് കാൻന്റീനിൽ ഇരിക്കുന്ന സമയം.. തന്നെ ഇൻറർവ്യൂ ചെയ്ത പാനലിലെ  മെമ്പർ ആയ ഒരു മുതിർന്ന IAS ഉദ്യോഗസ്ഥൻ ധർമപാലനോട് സംസാരിക്കുന്നുണ്ട്..
 " താങ്കൾ സിവിൽ സർവീസ് യോഗ്യത നേടിയിരിക്കുന്നു ...congrats ..നിങ്ങൾ പറഞ്ഞ ഉത്തരങ്ങൾ എല്ലാം ശരി ആയിരുന്നോ എന്നൊന്നും എനിക്ക് അറിയില്ല.. പക്ഷെ ഞാൻ നിങ്ങൾക്ക് ഉയർന്ന മാർക്ക് നൽകി...സമൂഹത്തിനു മുന്നിൽ ആധുനികനാവാൻ എനിക്ക് അത് ചെയ്തേ മതിയാവുമായിരുന്നുള്ളൂ..  ഞാൻ കരുതിയത് മറ്റുള്ളവർ മോശം മാർക്ക് നൽകും എന്നാണ്.. ഒരു പക്ഷെ അവരും എന്നെ പോലെ ചിന്തിച്ചിരിക്കാം.."
നിനക്ക് ഈ പദവിയിൽ എത്താൻ ഉള്ള ഒരു യോഗ്യതയും ഞാൻ കാണുന്നില്ല.. എൻ്റെ ഔദാര്യം ആണ് നിന്നെ ഇവിടെ എത്തിച്ചിരിക്കുന്നത്.. എന്ന് തന്നെ അല്ലെ അയാൾ പറഞ്ഞത്? കേവലം ആധുനികത പ്രിവിലേജ്  സംരംഭങ്ങളായി മാറിയേക്കാവുന്ന ദളിത് സ്നേഹത്തിൻ്റെ പിന്നാമ്പുറങ്ങളിലേക്കും ഉൾകാഴ്‌ചകളിലേക്കും വെളിച്ചം വീശുന്നു ജയമോഹൻ.. നൂറു സിംഹാസനങ്ങൾ ഇനിയും താണ്ടേണ്ടതുണ്ട് എന്ന് പറയുമ്പോളും പല പൊള്ളത്തരങ്ങൾക്കും കുറിക്ക് കൊള്ളുന്ന അടി ആയി കാണാം നമുക്കീ നൂറു സിംഹാസനങ്ങൾ......

Comments

Popular posts from this blog

ഒരു പഴുത്ത പ്ലാവിലയുടെ കഥ.....

You.....Me....&...Him