ഒരു ഹെവി ബ്ളോ.... നാൾവഴികൾ

    ഇതൊരുമാതിരി കള്ളുകുടിയന്മാർ ഞാൻ കള്ളു കുടിക്കില്ല എന്ന് പറയുന്ന പോലെ, ഈ I am not a blogger ക്ക് ന്തോ ഒരു കുഴപ്പമുണ്ടല്ലോന്ന് ഒരു കൂട്ടുകാരൻ...
അണ്ണാ നീ എന്ന ഒന്ന് നമ്മളെ ഒക്കെ കുറിച്ച എഴുതി കാണാ ന്നാ ഒരാൾക്ക് അറിയണ്ടേ...അതിനു ചിലോരെ ഒക്കെ കാണിക്കാൻ വേണ്ടി അല്ലെ എഴുത്ത് ന്നു comment. നീ എന്നേലും ഒക്കെ മനുഷ്യനു മനസ്സിലാവണത് എഴുതാൻ തുടങ്ങിയാൽ ലിങ്ക് അയക്കണം എന്നൊരു കൂട്ടുകാരൻ...ഇതിലും പരം ആണ് പൊക്കി പൊക്കി കുട്ടി  കൃഷ്ണ മാരാരുടെ അപ്പുറത്ത് എത്തിക്കാൻ ശ്രമിക്കുന്ന ഒരു ക്രീയേറ്റീവ് സുഹൃത്ത്.
   സച്ചിൻ വിരമിച്ച അന്ന് my life was always within these 22 yards വൈകാരിക പ്രസംഗം ഒക്കെ കേട്ട് ഇരിക്കുമ്പോളാണ് ഒരു കട്ട സച്ചിൻ hater ആയ എനിക്ക് പറഞ്ഞറിയിക്കാൻ ആവാത്ത ചിലത് കുറിച്ചിടണമെന്നു തോന്നി ഒരു ബ്ലോഗ് തുടങ്ങിയത്.ചൈനയിലെയോ കൊറിയയിലെയോ ഏതോ ഒരാളെ പ്രശസ്തിയുടെ അങ്ങേ തലയിൽ എത്തിച്ച പത്രവാർത്തയിൽ മാത്രം പരിചിതമായിരുന്നു ബ്ലോഗ് എന്ന വാക്ക്.ആഴ്ചപ്പതിപ്പിൽ പെട്ടെന്ന് മരിച്ച വിടുന്ന 2 പേജ് ആയിരുന്നു ബ്ലോഗന. എന്നിട്ടാഞാൻ എഴുതി തുടങ്ങി...ആദ്യ ശ്രമം തന്നെ പരാജയമായി ...2 പാരാ ആയുസ്സേ ഉണ്ടായുള്ളൂ.. പിന്നെ dr ആൽബി ജോൺ ൻ്റെ സിവിൽ സർവീസ് ബ്ലോഗ് വായിച്ച് തൃപ്തി അണഞ്ഞ് മടക്കി വച്ചു. പിന്നീട് വർഷങ്ങൾക്ക് ശേഷം ഒരു വിഷുവിനാണ് ഒരു നൊസ്റ്റു ലേഖനം. അതിനു ശേഷം മനസ്സിനെ ഏറ്റവും സന്തോഷിപ്പിച്ച പോസ്റ്റ് പിണറായി സർക്കാർ അധികാരത്തിൽ വന്ന സമയത്തു എഴുതിയ, ഒരു ചാക്യാർകൂത്തിൽ നിന്ന് കടമെടുത്ത ലീഡ് ഉപയോഗിച്ചുള്ള ഒരു പൊളിറ്റിക്കൽ സറ്റയർ ആയിരുന്നു. വീണ്ടും പറഞ്ഞറിയിക്കാനാവാത്ത വികാരങ്ങളെ കുറിച്ചിടേണ്ടി വന്നത് ധാരാവി ഹോസ്റ്റൽ ഒഴിയുന്ന വേളയിൽ. ഈ നാല് ചുവരുകൾക്കുള്ളിൽ കണ്ട കിനാവുകൾക്കെല്ലാം പല നിറാർന്ന് എന്ന് വിളിച്ച് പറയേണ്ടി വന്നു.IFFK ക്കു പോയി കണ്ട ദേശീയത വിവാദത്തിൻ്റെ അമർഷം തീർത്തതും ഇവിടെ. എല്ലാം കഴിഞ്ഞിരിക്കുമ്പോളാണ് എൻ്റെ മാത്രം ആയിരുന്ന ചില നിമിഷങ്ങളെ പകർത്തി വച്ച ഡൽഹി യാത്ര കുറിപ്പുകൾ ചിലരുടെയെങ്കിലും മനസ്സിനെ തൊട്ടറിഞ്ഞത് . എല്ലാം കഴിഞ്ഞ് കോളേജിൽ നിന്ന് വിട വാങ്ങൽ പ്രസംഗം തയ്യാറാക്കിയതും നിൻ്റെ കൂടെ.
  മകൻ നന്നായി വായിക്കും തോന്നുന്നു എന്ന് അമ്മയോട് പറഞ്ഞ ഒരാൾ. ഇത് ഞാൻ W.app ൽ എവിടെയോ കണ്ടല്ലോ; ഇത് നീ എഴുതിയതൊന്നും അല്ലെന്നു അച്ഛനെ കൊണ്ട് പറയിപ്പിച്ച ഒരു പോസ്റ്റ്. ദീപൂനു ഈ പരിപാടി ഒക്കെ ണ്ടോ എന്ന് ചോദിച്ച ഒരാൾ. വെറുതെ ഇരുന്ന് എഴുതാലേ ന്നു ഒരാൾ.ഒരു എഴുത്തുകാരൻ തരുന്ന കയ്യടി.. adieu എന്ന് പേരിട്ട farewell പരിപാടിക്ക് quote ചെയ്ത കൂട്ടുകാരൻ. സാംസ്കാരികലോകത്തെ മനസ്സിലെ ഒരു വിഗ്രഹം ഷെയർ ചെയ്തൊരു പോസ്റ്റ്..TCS interview ലു 5 മിനിറ്റ് പാനെലിനെ വഴി തെറ്റിച്ച ബ്ലോഗ്...ചില വാചകങ്ങൾ ഇഷ്ടായി എന്ന അഭിപ്രായങ്ങൾ ...റിപീറ്റ് പദപ്രയോഗങ്ങൾ ഒഴിവാക്കാൻ പറഞ്ഞ ശരിക്കും വായിക്കുന്ന ഒരാൾ. ചിലപ്പോളെങ്കിലും നിൻ്റെ ബ്ലോഗിൻ്റെ ലിങ്ക് ഒന്ന് താ എന്ന് കേൾക്കുന്ന സ്നേഹം...ഇതിനൊക്ക പുറമെ ഇടക്കിടക്ക് കളിയാക്കാൻ എങ്കിലും സ്നേഹം ഒളിപ്പിച്ച് വെക്കുന്ന ബ്ലോഗറെ എന്ന് വിളിക്കുന്ന ഒരു പിടി ചങ്ക് ബ്രോസ്...സമൂഹത്തിൽ ജീവിക്കുന്ന ഒരാൾക്ക് പറയാൻ ഒരുപാട് ണ്ടാവും...യാത്ര തുടരുന്നു...ഇനിയും മനസ്സിലാവാത്ത മനസ്സിലാകാത്ത പാതകളിലൂടെ നിങ്ങളെ തേടി..ഈ എന്നെ തന്നെ തേടി...











Comments

Popular posts from this blog

ഒരു പഴുത്ത പ്ലാവിലയുടെ കഥ.....

You.....Me....&...Him