നിങ്ങളോട്....

എൻ്റെ രാഷ്ട്രീയം അത് സ്നേഹത്തിൻ്റെതാണ്... നിങ്ങളുടേതോ....? വെറുപ്പിൻ്റെയും... അത്രയേ ഉള്ളൂ വ്യത്യാസം...അത്ര മാത്രം.. ഞങ്ങൾ പറയുന്നത് 'സലോസ' എന്നാണ്.. എന്നു വച്ചാൽ സകല ലോക സ്നേഹം.. നിങ്ങളോ ഒരു കൂട്ടത്തെ വെറുക്കുന്നവർ കൂടെ കൂടുന്നു.. നിങ്ങൾക്ക് ഒരുമിക്കാൻ അപ്പുറത്തു ഒരു പാകിസ്ഥാനോ ഒരു ഇസ്രയേലോ ഒരു അന്യമതസ്ഥനോ വേണം.. അത്രയേ വേണ്ടൂ.. നിങ്ങളുടെ പരമമായ ലക്ഷ്യം എത്ര ചെറുതായി പോയെന്നു എപ്പോളെങ്കിലും തോന്നിയിട്ടുണ്ടോ? ഇല്ലെങ്കിൽ തോന്നണം..
'ഖണ്ഡനവാദം' എന്ന പദം കേട്ടത് ഈ അടുത്താണ്.. നിങ്ങളും ആ വാക്കിൻ്റെ അർത്ഥം അറിഞ്ഞിരിക്കേണ്ടിയിരിക്കുന്നു... ഖണ്ഡിച്ചു പോകും എന്നുറപ്പുള്ള അല്ലെങ്കിൽ സമൂഹം എതിർക്കും എന്നു ഉറപ്പുള്ള വാദങ്ങൾ തുടർച്ചയായി, കൃത്യമായ ഇടവേളകളിൽ നിങ്ങൾ ഇട്ടു തരുന്നു.. അതിൻ്റെ മറവിൽ അല്ലെങ്കിൽ കുട പിടിച്ച്‌ നിങ്ങൾ പിന്നണിയിൽ നടപ്പാക്കുന്ന കൃത്യമായ അജണ്ടകൾ ഞങ്ങൾ മനസിലാക്കുന്നു... നോട്ട് നിരോധനം, ബീഫ് വിഷയം ഇവ എല്ലാം നിങ്ങൾ നന്നായി ഉപയോഗിച്ചു... മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഈ അടുത്ത് വന്ന ഒരു സ്റ്റോറിയുടെ തലക്കെട്ട് ഇതായിരുന്നു... "കാം ജാരീ ഹേ "..
അതെ അത് നടന്നു കൊണ്ടിരിക്കുന്നു...ഈ ആശങ്ക ഞാൻ പങ്കുവച്ചപ്പോൾ  ഒരു കൂട്ടുകാരൻ പറഞ്ഞത് എവിടെ ഒരു മുസോളിനി ഉണ്ടായാലും അവിടെ ഒരു ഗ്രാംസ്ക്കി യും ജനിച്ചിരിക്കും എന്നാണ്...

Comments

Popular posts from this blog

ഒരു പഴുത്ത പ്ലാവിലയുടെ കഥ.....

You.....Me....&...Him