ഒരു ചെപ്പടിമായാജാല വിദ്യക്കാരനു വേണ്ട പ്രധാന സവിശേഷതകൾ...
ഒന്ന് അപാര ആത്മവിശ്വാസം ആയിരിക്കണം...ഒന്നിലും വലിയ പ്രതീക്ഷ ഇല്ലേലും.. രണ്ട് നല്ലൊരു performer ആവണം.. ഇതിനൊപ്പം നന്നായി സംസാരിക്കാൻ അറിയണം...ഇത് രണ്ടും ഉണ്ടെങ്കിലേ കൺകെട്ടുകൾ പ്രവർത്തിക്കുള്ളൂ...വലിയ വിവരം ഒന്നും വേണമെന്നില്ല...ചെയ്യുന്ന കാര്യങ്ങൾ നേരെ ചെയ്യണം...സംസാരം എന്ന് പറഞ്ഞാൽ ആശയങ്ങൾ അല്ല വേണ്ടത്...വാക്കുകളുടെ ഒഴുക്കാണ്...ചില ആംഗ്യവിക്ഷേപങ്ങളാണ്...ആളുകളെ കയ്യിൽ എടുക്കുന്ന ടോൺ വേണം...ചില വാചകങ്ങൾ വേണം..ശാസ്ത്രം ഉപയോഗിച്ചുള്ള മായാജാലത്തേക്കാളും അത്ഭുതം സൃഷ്ടിക്കാൻ കഴിയുക കൺകെട്ടുകൾക്കാണ്...പിന്നെ താൻ പറയുന്നതൊന്നും അല്ല നടക്കാൻ പോകുന്നത് എന്നത് മുഖത്തു നിഴലിക്കരുത്...എന്തെങ്കിലും പറഞ്ഞ് കൊണ്ടേ ഇരിക്കണം...കാഴ്ചക്കാർക്ക് പ്രതീക്ഷ നൽകണം..എന്നിട്ട് തക്ക സമയത്തു വേണം തൻ്റെ സ്വന്തം ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ...കയ്യടി വാങ്ങാൻ... ജീവിക്കാൻ വേണ്ടി പറ്റിക്കണം ...ജനങ്ങളുടെ നടുവിൽ നിന്നാണ് അഭ്യാസം..ഒരിക്കൽ പാളിയാൽ തീർന്നു career ...പറയുന്നതല്ല പ്രവർത്തിക്കുന്നത് എന്ന് മനസ്സിലാവുന്നിടത് തീർന്നു നിൻ്റെ മായാജാലം.. ശ്രദ്ധിക്കണം...
NB: These stunts are performed by artists with international training only.
Comments
Post a Comment