പ്രിയ അംബേദ്കർ ജി പൊറുക്കണം... ഈയുള്ളവന്റെ അറിവ് വെച്ച് ഏതൊരു ഇന്ത്യൻ പൗരനും ദേശീയ പതാക ഉപയോഗിക്കാൻ അനുമതിയുള്ളത് വർഷത്തിൽ മൂന്നേ മൂന്ന് ദിവസാ.... അതെങ്ങനെ ശരിയാവാനാണു ഹെ! ഞങ്ങൾക്ക് ദേശീയത പ്രകടിപ്പിക്കണ്ടേ! ആർഷഭാരത സംസ്കാര പ്രകാരം ദേശസ്നേഹം കാണിക്കാനും അതിർത്തിയിലെ പട്ടാളക്കാർക്ക് നിർവൃതി ലഭിക്കാനുമായി രാവിലേം വൈകീട്ടും 30 സെക്കന്റ് ദേശീയ പതാക വീശി കാണിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ അപേക്ഷ ചെവിക്കൊള്ളാതിരിക്കാൻ മാത്രം ദേശദ്രോഹി അല്ല താങ്കൾ എന്നു വിശ്വസിക്കുന്നു... #IFFK16'
Posts
Showing posts from 2016
- Get link
- X
- Other Apps
ഞാൻ കണ്ടതിൽ വച്ചു ഏറ്റവും വലിയ മരീചിക ഉത്തരങ്ങളാണ് .....അവ ഭ്രമിപ്പിച്ചു കൊണ്ടിരിക്കും....എന്നാൽ ഒരിക്കലും നമുക്ക് അവിടെ എത്തിച്ചേരാൻ പറ്റില്ല...... ഉത്തരം കണ്ടെത്തിയ സന്തോഷത്തിൽ ഓടി പോയവർക്കെല്ലാം നിരാശ ആയിരുന്നു ഫലം... ഒരു യാത്രക്കാരനെ ഏറ്റവും തളർത്താൻ പോകുന്നത് ഈ മരീചികൾ കണ്ടുള്ള ആവേശവും നിരാശയുമാണ്... മരീചിക ആണ് സത്യം എന്ന് വിശ്വസിക്കുന്ന ലോകത്തിൽ ജീവിക്കുന്നവർ....ഒരിക്കലും മരുഭൂമി താണ്ടുകയില്ല..അത് നമ്മളെ മോഹിപ്പിച്ചു കൊണ്ടിരിക്കും....എന്നാൽ അവക്ക് നിലനിൽപ്പില്ല ....
- Get link
- X
- Other Apps
*ഓട്ടോറിക്ഷകൾ ഇൻഡിക്കേറ്ററിടും കാലം* ഇതൊരു സാങ്കൽപ്പിക കഥയാണ്... അപ്പൊ നമുക്ക് വേണ്ടത് ഒരു സാങ്കൽപ്പിക നാമമാണ്... {കടപ്പാട്: I C U} അല്ലേലും കാറൽ മാർക്സ് ആഹ്വാനം ചെയ്തിരിക്കുന്നത് 'വിപ്ലവം വരട്ടെ' എന്നാണ് . എന്തിന് തലക്കെട്ടുകളിൽ മാത്രം വിപ്ലവം പൂവണിയാതിരിക്കണം! തലക്കെട്ട് എഴുതുന്നത് അത് വായിച്ചാൽ താഴെ എഴുതിയത് വായിക്കാൻ തോന്നിക്കണം എന്ന ഒരേ ഒരു ഗൂഡ - സദുദ്ദേശത്തോടെ ആണല്ലൊ! അതു കൊണ്ട് ഞാൻ ഈ വിപ്ലവം ശിരസ്സാ വഹിക്കുന്നു. ഇനി കഥയിലേക്ക് ... സാങ്കൽപ്പികമാണ് ... ഈ ലോകത്ത് സംഖ്യ കണ്ട് പിടിക്കപ്പെട്ടിട്ടില്ല; അവിടെ മത്സരം ഇല്ല, വസ്തുവും വ്യക്തിയുമെല്ലാം താരതമ്യങ്ങൾക്ക് അതീതം ... അവർക്ക് എണ്ണൽ വശമില്ല; 'ഒന്ന് ' എന്നവർ പഠിച്ചിട്ടില്ല, ഒന്നാം സ്ഥാനക്കാരനില്ല, അവസാനക്കാരനില്ല. ഇവിടെ വിദ്യാഭ്യാസത്തിൽ 'വിദ്യ' ക്കെത്രെ ഏറെ പ്രാധാന്യം. അവർക്ക് അതിരുകൾ ഇല്ലത്രേ... അതു കൊണ്ട് വേലി കെട്ടാനും പൊളിക്കാനും സമയം കളയേണ്ട; പോരാത്തതിന് സമയം ക്രമീകരിക്കാൻ എണ്ണം അറിയില്ലല്ലോ! അതു കൊണ്ട് അവർ സന്തോഷം കിട്ടുന്നതെന്തിനും ഏറെ നേരം ഏർപ്പെടും. ദിവസങ്ങൾക്ക് എണ്ണമില്ല, മാസാവസാന പിരി...
- Get link
- X
- Other Apps
ഈ നാലു ചുവരുകൾക്കുള്ളിൽ കണ്ട കിനാവുകൾക്കെല്ലാം പല നിറാർന്ന്... നേരോം കാലോം ഇല്ലാർന്ന്. എന്തെല്ലാമോ പഠിപ്പിച്ച്, എവിടെയൊക്കെയോ തോൽപ്പിച്ച്, എന്തെല്ലാമോ ചെയ്യാനുണ്ടെന്ന് ഓർമിപ്പിച്ച്, ഓരോരുത്തരോടും ... പച്ചയായ ജീവിതം, കുറേ നടന്നു, കുറെയേറെ ഓടി, തളർന്നു; പിന്നേം ഓടി. നടന്ന വഴികളുടെ മഹത്വവും പുതുവഴി തേടുന്നതിന്റെ ഊർജ്ജവും എല്ലാം നുകർന്നു .. അധികാരത്തിലും അവകാശത്തിനും അപമാനത്തിലും കൂടെ കൂടി. ഒറ്റപ്പെടലുകളിലും ഒത്തൊരുമിക്കലിലും ചിന്തിപ്പിച്ചു; കുറെയേറെ ചിരിപ്പിച്ചു. പുഴുവെന്ന് പറഞ്ഞ് കളിയാക്കിയവരോട് പൂമ്പാറ്റയായി വന്ന് മധുര പ്രതികാരം എന്നതൊക്കെ 'കടലാസി'ൽ മാത്രമല്ല ജീവിതത്തിലും ഉണ്ടെന്ന് കാണിച്ച് തന്ന് ... ഈ മതിലുകൾക്ക് പൊക്കം കുറവായിരുന്നു; ഈ വാതിലുകൾ അടയ്ക്കപ്പെട്ടിരുന്നില്ല; ഇത് സങ്കടമല്ല വികാരം, മറ്റെന്തോ ആണ്....... # DRV showdown # missing drv
- Get link
- X
- Other Apps
അല്ലേലും അച്യുതൻ തേരാളി ആയിരുന്നു. ധർമ്മം പുന:സ്ഥാപിക്കാനുള്ള യുദ്ധം നയിച്ചത് വിജയൻ തന്നെ ആയിരുന്നു. അച്യുതൻ കൊടുത്ത സാരോപദേശം തന്നെ ആണല്ലോ യഥാർത്ഥത്തിൽ വിജയനു എല്ലാ ശക്തിയും കൊടുത്തത്. നമ്മൾ ആ ദർശനങ്ങൾ ഭഗവത് ഗീത എന്ന പേരിൽ സത്യത്തിന്റെയും വിജയത്തിന്റെയും പരിപാവനതയുടെയും പ്രതീകമായി മനസ്സിൽ സൂക്ഷിക്കുന്നുണ്ടല്ലോ! നമുക്കറിയാം അച്യുതനു ആയുധം എടുക്കാതെ തന്നെ ഈ യുദ്ധം വിജയിപ്പിക്കാൻ അറിയാം എന്ന്. വിജയൻ വില്ലാളി വീരനായിരുന്നു. അർജുനൻ ഫൽഗുനൻ പാർത്ഥൻ വിജയൻ പിന്നെ കിരീടിയും എന്നിങ്ങനെയുള്ള അർജുനന്റെ പത്ത് നാമങ്ങൾ ചൊല്ലിയാൽ ഭയം ഉണ്ടാവില്ല എന്ന് അച്ചമ്മ പറഞ്ഞ് തന്നിട്ടുണ്ട്. അതെ, പേടി ഇല്ലാതെ മുന്നോട്ട് പോവാൻ വിജയനെ സ്മരിക്കേണ്ടിയിരിക്കുന്നു. പിന്നെ, കലികാലമാണ്. യുദ്ധത്തിന് ശക്തി മാത്രം പോര, തന്ത്രവും പ്രധാനമാണ്. ധർമ്മം പുന:സ്ഥാപിക്കലാണ് പ്രധാനം, അതിനു ചിലത് കണ്ടില്ലെന്നു നടിക്കേണ്ടി വരുമെന്ന് ചൊല്ലി തന്നത് അച്യുതാണ്. വിജയനു തന്റെ കഴിവിലും ദേവേന്ദ്ര പുത്രനാണ് എന്നതിലും തെല്ല് അഹങ്കാരം ഉണ്ടായിരുന്നതായി വേദവ്യാസ മഹർഷി പറയുന്നു. എങ്കിലും കൗരവർ ചെയ്ത ചതിക്കും വഞ്ചനക്കും അനീതിക്കും അധികാര കൊതി...
- Get link
- X
- Other Apps
വീട്ടീന്നു sanction ആവാൻ ബുദ്ധിമുട്ടുള്ള ചില ചിലവുകളുണ്ടായിരുന്നല്ലോ.... അതിന്റെ ഇതായിരുന്നു വിഷു ... പുതിയ stumber ബോൾ ...തേൻ മുട്ടായി...ഓൾ സ്റ്റാർസ് ക്രിക്കറ്റ് കാർഡ്....നീണ്ട സൈക്കിൾ സവാരിക്ക് ഇടയിലെ പുതു ഊര്ജ്ജം ആവുന്ന ഒരു നാരങ്ങ സോഡ ....കോയിൻ കളക്ഷൻ....അങ്ങനെ എവിടയോക്കെയോ വക മാറ്റി ചിലവഴിക്കപെടുന്ന ഒരു വര്ഷത്തെ ബജറ്റ് ആണ് 600 രൂപ... കൈനീട്ടി വാങ്ങിക്കാൻ ഒരുപാട് പേരുണ്ടായിരുന്നു ... വരവും ചിലവും എങ്ങനെ കൂട്ടി കിഴിച്ചാലും ആ ബജറ്റ് ഒരിക്കലും നഷ്ടം കണ്ടിട്ടില്ലെന്നുല്ലത് കാലത്തിന്റെ രസകരമായ ഒരു വിനോദം ... അതെ വിഷു ഒരു വിഷു തന്നെ ആയിരുന്നു... ~ ദീപക്