Posts

കാണാമറയത്തെ അദൃശ്യ ചരടുകൾ - Sorry we missed you!

Image
                   ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിരൽതുമ്പിൽ ചലിക്കുന്ന ഇൻ്റർനെറ്റ്‌ യുഗത്തിൽ, മാറി മറഞ്ഞ തൊഴിൽ സങ്കല്പങ്ങളെയും, പതിയിരുന്നു  ദുസ്സഹമായ ജീവിതങ്ങൾ സൃഷ്ടിക്കുന്നവരെയും തുറന്നു കാണിക്കുന്നു വിഖ്യാത സംവിധായകൻ 'കെൻ ലോച്ച്'  ഈ ചിത്രത്തിൽ. സ്വയംതൊഴിൽ എന്ന ഓമനപ്പേരിൽ, സ്വയംമുതലാളി എന്ന മായാമരീചിക കാണിച്ചു  ആകർഷിക്കുന്ന , ഒരു അദൃശ്യ ചൂഷകവിഭാഗത്തിൻ്റെ ചതിക്കുഴിയിൽ വീണുപോവുകയാണ് കഥാനായകൻ. സിനിമ തുടങ്ങുന്നത് നായകൻ റിക്കിയെ ജോലിക്ക് എടുക്കുന്ന രംഗത്തോടെയാണ്. തൊഴിലില്ലായ്മ വേതനം സ്വീകരിക്കുന്നതിലും ഭേദം പട്ടിണി ആണെന്ന് വിശ്വസിക്കുന്ന, ഏത് ജോലിയും ചെയ്യാൻ തയ്യാർ ആയ റിക്കി പറയുന്നത് ഇതാണ് തൻ്റെ സ്വപ്ന ജോലി എന്നാണ്. നിങ്ങളെ ഞങ്ങൾ ജോലിക്ക് എടുക്കുന്നില്ല മറിച്ചു നിങ്ങൾ ജോലിയിലേക്ക് പ്രവേശിക്കുകയാണ്, ഞങ്ങൾക്ക് വേണ്ടി ജോലി ചെയ്യുന്നില്ല പകരം ഞങ്ങളുടെ കൂടെ ജോലി ചെയ്യുന്നു സേവനം  ചെയ്യുന്നു  എന്നെല്ലാം പറഞ്ഞുകൊണ്ട് വലിയ എന്തോ നേടുന്ന പ്രതീതി ഉണ്ടാക്കി ആണ് ഇനി മുതൽ നിങ്ങൾ തൊഴിലാളിയല്ല എന്ന് പറയുന്നത് . ഇതി...

Kerala Floods

Image

മലയാള സിനിമയിലെ പഴം പുഴുങ്ങികളോട് ജീൻ ലൂക് ഗൊദാർഢ് പറയുന്നത്..

Image
മലയാള സിനിമയിലെ പഴം പുഴുങ്ങികളോട് ജീൻ ലൂക് ഗോദാർഡ് പറയുന്നത് "politics is like a footwear ; it protects you whether left or right . And you are choosing to go barefoot"             നിഷ്പക്ഷത എന്ന എല്ലിൻ കഷ്ണം കടിച്ച് പിടിച്ച് വാ തുറക്കാതെ അരാഷ്ട്രീയത ആഘോഷിക്കുന്ന ഓരോരുത്തരെയും ചൂണ്ടി നിസ്സഹായനായി ഗോദാർഡ് പറയുന്ന വാക്കുകൾ ആണിത്. _Michel Hazanavicius_ എന്ന ഫ്രഞ്ച് സംവിധായകൻ തന്റെ _Redoubtable_ എന്ന ചിത്രത്തിൽ കേന്ദ്ര പ്രമേയം ആയി അവതരിപ്പിച്ചിരിക്കുന്നത് ഒരു കലാകാരന്റെ രാഷ്ട്രീയ ജീവിതം ആണ്. ഒരുപാട് ജനപ്രിയ ചിത്രങ്ങൾ എടുത്ത ഗോദാർഡ് എന്ന പ്രശസ്ത സംവിധായകൻ നേരിടുന്ന പ്രതിസന്ധികളിലൂടെ ആണ് ചിത്രം നീങ്ങുന്നത്. വിപ്ലവത്തിന് അണിചേരാൻ തീരുമാനിക്കുന്നതും തുടർന്ന് ജീവിതത്തിലും സമൂഹത്തിലും നേരിടുന്ന തിരിച്ചടികളും വളരെ മനോഹരം ആയി തന്നെ തിരശീലയിൽ എത്തിച്ചിട്ടുണ്ട്.           ബൂർഷ്വായെ പ്രണയിച്ച റെവോളൂഷണറി എന്ന തലക്കെട്ട് ആണ് ആദ്യം ഇട്ടിരുന്നത്. പിന്നീട് ആണ് ഇതിന്റെ കാലിക പ്രസക്തി കണ്ട് ഇൗ മാറ്റം വരുത്തിയത്. മലയാള സിനിമയിലെ ഓരോരുത്തരെയും...

ഇന്ത്യൻ ക്യാമ്പസുകൾ : ദേശീയ വിദ്യാർത്ഥി ആലോചന

Image
                           ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിവിധ കാമ്പസുകളിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുന്ന വിഷയങ്ങളിൽ യോജിച്ച് മുന്നേറാനും ആയി 2017 ഡിസംബർ 21,22 തിയ്യതികളിൽ ന്യൂ ഡൽഹി വെച്ച് NATIONAL STUDENTS CONSULTATION എന്ന പരുപാടി നടന്നു. നവലിബറൽ നയങ്ങളും വിദ്യാഭ്യാസത്തിലെ RSS കയ്യടത്തലും നശിപ്പിക്കാൻ ശ്രമിക്കുന്ന വിദ്യാർത്ഥി സമൂഹത്തിനു ശബ്ദം ഉയർത്താൻ ആയി ഒരു പ്ലാറ്റഫോം രൂപീകരണം എന്ന ഉദ്ദേശത്തിൽ ആണ് കൂടിയിരുപ്പ്. സാമൂഹിക പ്രവർത്തക ശബ്നം ഹസ്മിയുടെ നേതൃത്വത്തിൽ ഡൽഹി ആസ്ഥാനം ആക്കി വർഗീയതക്ക് എതിരെ എല്ലാം ധീര ശബ്ദം ഉയർത്തിയ സംഘടനയായ ANHAD, ഉത്തരേന്ത്യയിൽ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യം വെക്കുന്ന 'സബ് കാ ഭാരത് ' ആയി ചേർന്ന് ഇത്തരത്തിൽ സംഘടിപിപ്പിച്ച ഈ പരുപാടി ഇന്നത്തെ ഇന്ത്യൻ രാഷ്രീയം യുവാക്കളെ ഉറ്റു നോക്കുന്നു എന്ന സന്ദേശം ആണ് കൈമാറിയത്. 15 സംസ്ഥാനങ്ങളിൽ നിന്നു വിവിധ വിദ്യാർത്ഥി സംഘടനകളെ പ്രതിനിധീകരിച്ചു 100 ഓളം ...

ആ.ഭാ.സ. ത്തിൻ്റെ കൂടെ

                          മനുഷ്യൻ ഇന്നീ കാണുന്ന നിലക്ക് ഭൂമിയിൽ അധിവസിക്കാൻ തുടങ്ങിയിട്ട് ഏകദേശം 10000 വർഷങ്ങൾ ആയത്രേ.. അതിൽ ഒരു 5000 വർഷത്തെ ചരിത്രം പല രൂപങ്ങളിൽ ആയി നമുക്ക് ലഭ്യമാണ്. പാശ്ചാത്യ ലോകം മുഴുവൻ മതാന്ധതയിലും യുദ്ധങ്ങളിലും മുഴുകി മനുഷ്യവംശത്തെ പിന്നോട്ടടിച്ചിരുന്ന സമയത്തു ശാസ്ത്രത്തെ മുറുകെ പിടിച്ചു വിജ്ഞാനകുതുകികളായി അന്വേഷണങ്ങളിലൂടെ മാത്രം ചുറ്റുമുള്ളതിനെ കണ്ടറിഞ്ഞ അഭിമാനിക്കാവുന്ന ഒരു പൗരസ്ത്യ കാലഘട്ടം നമുക്കുണ്ട്. ഇറാഖ് ,മറ്റു അറബ് രാജ്യങ്ങൾ, ഭാരതം, ചൈന, ഗ്രീസ് അടങ്ങിയ പ്രദേശങ്ങൾ ശാസ്ത്രബോധത്തിൽ പിന്നിൽ പോയത് മനുഷ്യചരിത്ര സമയസൂചികയിലെ അവസാന ഭാഗത്തു മാത്രമാണെന്നത് കാണാനാവും. ആ കാലത്തെ ആ.ഭാ.സ. ത്തിൻ്റെ തേരോട്ടത്തിലേയ്ക്കാണ് നമ്മൾ ഒന്ന് കണ്ണെറിയാൻ പോവുന്നത്.                               ബിസി 3000 കാലത്ത് സിന്ധുനദിതടസംസ്കാരം ലോകത്തെ ആദ്യത്തെ ആസൂത്രിത നഗരത്തിൻ്റെ മേന്മയുമായി നില കൊള്ളുന്നു. ഓരോ നഗരത്തിലെയും പ്രധാന കെട്ടിടങ്ങളെല്ല...
ഇന്നലെ ഒരു ക്ലാസ്സില് രാമായണം എന്ന ഇതിഹാസത്തിനു ഒരു ടീച്ചർ 2 മിനുറ്റ് ബ്രീഫിങ്ങ് കൊടുക്കുന്ന കണ്ടു...ഇന്ത്യ ചരിത്രം ആണ് വിഷയം... സിന്ധു നദിതട സംസ്കാരത്തിൽ തുടങ്ങി ഹാരപ്പാ മോഹൻജൊദാരോ ഒക്കെ കഴിഞ്ഞ് സംഗതി വേദിക് പീരീഡ് (BC 1500 - 600 ) എത്തി നിക്കാണ്‌.. 1000 BC ഒക്കെ ആയി ഇരുമ്പ് ഉപയോഗത്തിൽ വരുന്നു..ഉണ്ടാക്കിയ ആയുധങ്ങൾ കൊണ്ട് കാട് വെട്ടി തളിച്ച് കൃഷി തുടങ്ങുന്നു...യുദ്ധങ്ങൾ തുടങ്ങുന്നു....വേദിക് സാഹിത്യത്തിൽ വേദങ്ങൾ ഉപനിഷദുകൾ പുരാണങ്ങൾ ഒക്കേ കഴിഞ്ഞ് ഇതിഹാസങ്ങൾ എത്തി.. അതിൽ രാമായണത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെ.. "ഒരു ആര്യൻ രാജാവും ഒരു തദ്ദേശീയ നോർഡിക് ഗോത്ര തലവനും തമ്മിൽ ഉണ്ടായ യുദ്ധം ആണ്.. തുളസി ദാസ് ഈ കഥയെ ആധാരമാക്കി എഴുതിയ പുസ്തകത്തിൽ രാമനെ ആദ്യമായ് മര്യാദ പുരുഷോത്തമനായും എതിരാളിയെ അതിനു വേണ്ട കുറവുകൾ ഉള്ള ആളായും അവതരിപ്പിച്ചു.." ഇതിൽ കൂടെ ചേർത്തു വായിക്കേണ്ടത് മദ്ധ്യ ഏഷ്യയിൽ നിന്ന് ഈ ആര്യന്മാർ എത്തിയപ്പോൾ ആണ് ലോകത്തെ അതിശയിപ്പിച്ച സിന്ധു നദിതട സംസ്‌കാരം തകരുന്നത്... ഇവിടുത്തെ തദ്ദേശീയരെ യുദ്ധം ചെയ്ത് തോൽപ്പിച്ച കഥ ആവുന്നു അപ്പോൾ രാമായണം...രാവണൻ ആർഷ ഭാരത രാജ...
ഒരു ചെപ്പടിമായാജാല വിദ്യക്കാരനു വേണ്ട പ്രധാന സവിശേഷതകൾ... ഒന്ന് അപാര ആത്മവിശ്വാസം ആയിരിക്കണം...ഒന്നിലും വലിയ പ്രതീക്ഷ ഇല്ലേലും.. രണ്ട് നല്ലൊരു performer  ആവണം.. ഇതിനൊപ്പം നന്നായി സംസാരിക്കാൻ അറിയണം...ഇത് രണ്ടും ഉണ്ടെങ്കിലേ കൺകെട്ടുകൾ പ്രവർത്തിക്കുള്ളൂ...വലിയ വിവരം ഒന്നും വേണമെന്നില്ല...ചെയ്യുന്ന കാര്യങ്ങൾ നേരെ ചെയ്യണം...സംസാരം എന്ന് പറഞ്ഞാൽ ആശയങ്ങൾ അല്ല വേണ്ടത്...വാക്കുകളുടെ ഒഴുക്കാണ്...ചില ആംഗ്യവിക്ഷേപങ്ങളാണ്...ആളുകളെ കയ്യിൽ എടുക്കുന്ന ടോൺ വേണം...ചില വാചകങ്ങൾ വേണം..ശാസ്ത്രം ഉപയോഗിച്ചുള്ള മായാജാലത്തേക്കാളും അത്ഭുതം സൃഷ്ടിക്കാൻ കഴിയുക കൺകെട്ടുകൾക്കാണ്...പിന്നെ താൻ പറയുന്നതൊന്നും അല്ല നടക്കാൻ പോകുന്നത് എന്നത് മുഖത്തു നിഴലിക്കരുത്...എന്തെങ്കിലും പറഞ്ഞ് കൊണ്ടേ ഇരിക്കണം...കാഴ്ചക്കാർക്ക് പ്രതീക്ഷ നൽകണം..എന്നിട്ട് തക്ക സമയത്തു വേണം തൻ്റെ സ്വന്തം ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ...കയ്യടി വാങ്ങാൻ... ജീവിക്കാൻ വേണ്ടി പറ്റിക്കണം ...ജനങ്ങളുടെ നടുവിൽ നിന്നാണ് അഭ്യാസം..ഒരിക്കൽ പാളിയാൽ തീർന്നു career ...പറയുന്നതല്ല പ്രവർത്തിക്കുന്നത് എന്ന് മനസ്സിലാവുന്നിടത് തീർന്നു നിൻ്റെ മായാജാലം.. ശ്രദ്ധിക...