*ഓട്ടോറിക്ഷകൾ ഇൻഡിക്കേറ്ററിടും കാലം* ഇതൊരു സാങ്കൽപ്പിക കഥയാണ്... അപ്പൊ നമുക്ക് വേണ്ടത് ഒരു സാങ്കൽപ്പിക നാമമാണ്... {കടപ്പാട്: I C U} അല്ലേലും കാറൽ മാർക്സ് ആഹ്വാനം ചെയ്തിരിക്കുന്നത് 'വിപ്ലവം വരട്ടെ' എന്നാണ് . എന്തിന് തലക്കെട്ടുകളിൽ മാത്രം വിപ്ലവം പൂവണിയാതിരിക്കണം! തലക്കെട്ട് എഴുതുന്നത് അത് വായിച്ചാൽ താഴെ എഴുതിയത് വായിക്കാൻ തോന്നിക്കണം എന്ന ഒരേ ഒരു ഗൂഡ - സദുദ്ദേശത്തോടെ ആണല്ലൊ! അതു കൊണ്ട് ഞാൻ ഈ വിപ്ലവം ശിരസ്സാ വഹിക്കുന്നു. ഇനി കഥയിലേക്ക് ... സാങ്കൽപ്പികമാണ് ... ഈ ലോകത്ത് സംഖ്യ കണ്ട് പിടിക്കപ്പെട്ടിട്ടില്ല; അവിടെ മത്സരം ഇല്ല, വസ്തുവും വ്യക്തിയുമെല്ലാം താരതമ്യങ്ങൾക്ക് അതീതം ... അവർക്ക് എണ്ണൽ വശമില്ല; 'ഒന്ന് ' എന്നവർ പഠിച്ചിട്ടില്ല, ഒന്നാം സ്ഥാനക്കാരനില്ല, അവസാനക്കാരനില്ല. ഇവിടെ വിദ്യാഭ്യാസത്തിൽ 'വിദ്യ' ക്കെത്രെ ഏറെ പ്രാധാന്യം. അവർക്ക് അതിരുകൾ ഇല്ലത്രേ... അതു കൊണ്ട് വേലി കെട്ടാനും പൊളിക്കാനും സമയം കളയേണ്ട; പോരാത്തതിന് സമയം ക്രമീകരിക്കാൻ എണ്ണം അറിയില്ലല്ലോ! അതു കൊണ്ട് അവർ സന്തോഷം കിട്ടുന്നതെന്തിനും ഏറെ നേരം ഏർപ്പെടും. ദിവസങ്ങൾക്ക് എണ്ണമില്ല, മാസാവസാന പിരി...
Posts
- Get link
- X
- Other Apps
ഈ നാലു ചുവരുകൾക്കുള്ളിൽ കണ്ട കിനാവുകൾക്കെല്ലാം പല നിറാർന്ന്... നേരോം കാലോം ഇല്ലാർന്ന്. എന്തെല്ലാമോ പഠിപ്പിച്ച്, എവിടെയൊക്കെയോ തോൽപ്പിച്ച്, എന്തെല്ലാമോ ചെയ്യാനുണ്ടെന്ന് ഓർമിപ്പിച്ച്, ഓരോരുത്തരോടും ... പച്ചയായ ജീവിതം, കുറേ നടന്നു, കുറെയേറെ ഓടി, തളർന്നു; പിന്നേം ഓടി. നടന്ന വഴികളുടെ മഹത്വവും പുതുവഴി തേടുന്നതിന്റെ ഊർജ്ജവും എല്ലാം നുകർന്നു .. അധികാരത്തിലും അവകാശത്തിനും അപമാനത്തിലും കൂടെ കൂടി. ഒറ്റപ്പെടലുകളിലും ഒത്തൊരുമിക്കലിലും ചിന്തിപ്പിച്ചു; കുറെയേറെ ചിരിപ്പിച്ചു. പുഴുവെന്ന് പറഞ്ഞ് കളിയാക്കിയവരോട് പൂമ്പാറ്റയായി വന്ന് മധുര പ്രതികാരം എന്നതൊക്കെ 'കടലാസി'ൽ മാത്രമല്ല ജീവിതത്തിലും ഉണ്ടെന്ന് കാണിച്ച് തന്ന് ... ഈ മതിലുകൾക്ക് പൊക്കം കുറവായിരുന്നു; ഈ വാതിലുകൾ അടയ്ക്കപ്പെട്ടിരുന്നില്ല; ഇത് സങ്കടമല്ല വികാരം, മറ്റെന്തോ ആണ്....... # DRV showdown # missing drv
- Get link
- X
- Other Apps
അല്ലേലും അച്യുതൻ തേരാളി ആയിരുന്നു. ധർമ്മം പുന:സ്ഥാപിക്കാനുള്ള യുദ്ധം നയിച്ചത് വിജയൻ തന്നെ ആയിരുന്നു. അച്യുതൻ കൊടുത്ത സാരോപദേശം തന്നെ ആണല്ലോ യഥാർത്ഥത്തിൽ വിജയനു എല്ലാ ശക്തിയും കൊടുത്തത്. നമ്മൾ ആ ദർശനങ്ങൾ ഭഗവത് ഗീത എന്ന പേരിൽ സത്യത്തിന്റെയും വിജയത്തിന്റെയും പരിപാവനതയുടെയും പ്രതീകമായി മനസ്സിൽ സൂക്ഷിക്കുന്നുണ്ടല്ലോ! നമുക്കറിയാം അച്യുതനു ആയുധം എടുക്കാതെ തന്നെ ഈ യുദ്ധം വിജയിപ്പിക്കാൻ അറിയാം എന്ന്. വിജയൻ വില്ലാളി വീരനായിരുന്നു. അർജുനൻ ഫൽഗുനൻ പാർത്ഥൻ വിജയൻ പിന്നെ കിരീടിയും എന്നിങ്ങനെയുള്ള അർജുനന്റെ പത്ത് നാമങ്ങൾ ചൊല്ലിയാൽ ഭയം ഉണ്ടാവില്ല എന്ന് അച്ചമ്മ പറഞ്ഞ് തന്നിട്ടുണ്ട്. അതെ, പേടി ഇല്ലാതെ മുന്നോട്ട് പോവാൻ വിജയനെ സ്മരിക്കേണ്ടിയിരിക്കുന്നു. പിന്നെ, കലികാലമാണ്. യുദ്ധത്തിന് ശക്തി മാത്രം പോര, തന്ത്രവും പ്രധാനമാണ്. ധർമ്മം പുന:സ്ഥാപിക്കലാണ് പ്രധാനം, അതിനു ചിലത് കണ്ടില്ലെന്നു നടിക്കേണ്ടി വരുമെന്ന് ചൊല്ലി തന്നത് അച്യുതാണ്. വിജയനു തന്റെ കഴിവിലും ദേവേന്ദ്ര പുത്രനാണ് എന്നതിലും തെല്ല് അഹങ്കാരം ഉണ്ടായിരുന്നതായി വേദവ്യാസ മഹർഷി പറയുന്നു. എങ്കിലും കൗരവർ ചെയ്ത ചതിക്കും വഞ്ചനക്കും അനീതിക്കും അധികാര കൊതി...
- Get link
- X
- Other Apps
വീട്ടീന്നു sanction ആവാൻ ബുദ്ധിമുട്ടുള്ള ചില ചിലവുകളുണ്ടായിരുന്നല്ലോ.... അതിന്റെ ഇതായിരുന്നു വിഷു ... പുതിയ stumber ബോൾ ...തേൻ മുട്ടായി...ഓൾ സ്റ്റാർസ് ക്രിക്കറ്റ് കാർഡ്....നീണ്ട സൈക്കിൾ സവാരിക്ക് ഇടയിലെ പുതു ഊര്ജ്ജം ആവുന്ന ഒരു നാരങ്ങ സോഡ ....കോയിൻ കളക്ഷൻ....അങ്ങനെ എവിടയോക്കെയോ വക മാറ്റി ചിലവഴിക്കപെടുന്ന ഒരു വര്ഷത്തെ ബജറ്റ് ആണ് 600 രൂപ... കൈനീട്ടി വാങ്ങിക്കാൻ ഒരുപാട് പേരുണ്ടായിരുന്നു ... വരവും ചിലവും എങ്ങനെ കൂട്ടി കിഴിച്ചാലും ആ ബജറ്റ് ഒരിക്കലും നഷ്ടം കണ്ടിട്ടില്ലെന്നുല്ലത് കാലത്തിന്റെ രസകരമായ ഒരു വിനോദം ... അതെ വിഷു ഒരു വിഷു തന്നെ ആയിരുന്നു... ~ ദീപക്
ഒരു വ്യത്യസ്തമായ കഥ ....
- Get link
- X
- Other Apps
സച്ചിൻ ....സച്ചിൻ..ഈ മന്ത്രങ്ങൾ മാത്രമാണ് ഇന്ന് ഭാരതം മുഴുവനും കേള്ക്കാൻ കഴിയുന്നത് ... എല്ലാവരുടെയും പ്രൊഫൈൽ പിക് സച്ചിൻ തന്നെ...എല്ലാവരുടെയും സ്റ്റാറ്റസ് സച്ചിൻ തന്നെ.. എല്ലാ ബ്ലോഗുകളും സച്ചിനെ പറ്റി ..എല്ലാ ഹെഡ്ലൈനും സച്ചിന്റെ കഥകൾ ..സച്ചിന്റെ ത്യാഗ നിർഭരവും , അത് പോലെ തന്നെ പ്രലോഭനങ്ങൾക്ക് അടിമപ്പെടാത്തതുമായ ദൈവ സമാനമായ,വിജയിച്ച ഒരു കരിയർ ...എല്ലാവരും ആരാധനയോടു കൂടി മാത്രം കണ്ട ആ കുറിയ മനുഷ്യൻ ... ഒരു ജീവിത വിജയത്തിന്റെ കഥ ...120 കോടി ശ്വാസങ്ങൾ ഒരുമിച്ച് അടക്കി പിടിക്കാൻ പോന്ന ഒരു മനുഷ്യന്റെ കഥ ...എല്ലാ കലങ്ങിയ കണ്ണുകളും വാക്കുകള ഇടറി കൊണ്ടു മാത്രം ഇന്ന് ഇദ്ദേഹത്തെ കുറിച്ച് സംസാരിക്കുന്നു... എന്നാൽ എന്നിക്ക് മാത്രം വാ തോരാതെ ഒരു കഥ പറയാനുണ്ട് .. "ഒരു വ്യത്യസ്തമായ കഥ ...." കൊഞ്ചിയും കലഹിച്ചും ബാല്യം പിന്നിടുമ്പോൾ ഞാൻ ഒരിക്കലും താരങ്ങളെ ആരാധിചിരുന്നില്ല ... എന്നും എന്റെ മനസ്സ് നിലനില്ക്കുന്ന താരത്തെ തോൽപ്പിച്ച് വിജയം വെട്ടിപ്പിടിക്കാൻ പോകുന്നവരുടെ കൂടെ ആയിരുന്നു .. അങ്ങനെ ഞാൻ റാഫേൽ നദാൽ ഫാൻ ആയി... അർജെന്റിന ഫുട്ബോൾ ടീ...
- Get link
- X
- Other Apps
സച്ചിൻ കളി നിർത്തിയ അന്നാ ഞാൻ ബ്ലോഗ് എഴുത്തുകാരൻ ആയെ ഞാൻ ഒരു ബ്ലോഗ് എഴുത്ത്കാരൻ അല്ല (I am not a blogger ) എന്ന പേരിൽ ഒരു ബ്ലോഗ് അക്കൗണ്ട് തുടങ്ങിയത് വളരെ യാദൃശ്ചികമായിട്ടാ... അന്നൊരു നവംബർ 16....ഇന്ത്യ മുഴുവൻ, 120 കോടി ഹൃദയങ്ങളിലും ഒരേ വികാരം, ഒരേ തുടിപ്പ്...ചുണ്ടുകളിൽ ഒരേ സ്വരം,,,സച്ചിൻ...സച്ചിൻ...സച്ചിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ദിവസം...സ്വതന്ത്രഇന്ത്യയുടെ 3 ദശബ്ദങ്ങളെ തന്റെതാക്കി മാറ്റിയ ഒരു കുറിയ മനുഷ്യൻ... ബ്ലോഗ് എന്ന പ്ലാറ്റ്ഫോർമിനെ കുറിച്ച് തീരെ അറിവില്ലായിരുന്നു..പ്രശസ്തരായ വ്യക്തിത്വങ്ങൾ തങ്ങളുടെ ആശയങ്ങൾ പങ്കുവെക്കുന്ന ഒരിടം ..മാതൃഭൂമി ആഴ്ചപതിപ്പിൽ ഏറ്റവും നല്ല ബ്ലോഗ് എന്ന പേരില് ഒരു ലേഖനം...ചൈനയിൽ എവിടേയോ ഒരു സാധാരണക്കാരൻ ബ്ലോഗ് എഴുതി ഒരുപാട് ഫോള്ളോവേർസിനെ ഉണ്ടാക്കിയ പത്രവാർത്ത ...ഇത്രയേ അറിയുള്ളൂ ......