Posts

Showing posts from 2017

ആ.ഭാ.സ. ത്തിൻ്റെ കൂടെ

                          മനുഷ്യൻ ഇന്നീ കാണുന്ന നിലക്ക് ഭൂമിയിൽ അധിവസിക്കാൻ തുടങ്ങിയിട്ട് ഏകദേശം 10000 വർഷങ്ങൾ ആയത്രേ.. അതിൽ ഒരു 5000 വർഷത്തെ ചരിത്രം പല രൂപങ്ങളിൽ ആയി നമുക്ക് ലഭ്യമാണ്. പാശ്ചാത്യ ലോകം മുഴുവൻ മതാന്ധതയിലും യുദ്ധങ്ങളിലും മുഴുകി മനുഷ്യവംശത്തെ പിന്നോട്ടടിച്ചിരുന്ന സമയത്തു ശാസ്ത്രത്തെ മുറുകെ പിടിച്ചു വിജ്ഞാനകുതുകികളായി അന്വേഷണങ്ങളിലൂടെ മാത്രം ചുറ്റുമുള്ളതിനെ കണ്ടറിഞ്ഞ അഭിമാനിക്കാവുന്ന ഒരു പൗരസ്ത്യ കാലഘട്ടം നമുക്കുണ്ട്. ഇറാഖ് ,മറ്റു അറബ് രാജ്യങ്ങൾ, ഭാരതം, ചൈന, ഗ്രീസ് അടങ്ങിയ പ്രദേശങ്ങൾ ശാസ്ത്രബോധത്തിൽ പിന്നിൽ പോയത് മനുഷ്യചരിത്ര സമയസൂചികയിലെ അവസാന ഭാഗത്തു മാത്രമാണെന്നത് കാണാനാവും. ആ കാലത്തെ ആ.ഭാ.സ. ത്തിൻ്റെ തേരോട്ടത്തിലേയ്ക്കാണ് നമ്മൾ ഒന്ന് കണ്ണെറിയാൻ പോവുന്നത്.                               ബിസി 3000 കാലത്ത് സിന്ധുനദിതടസംസ്കാരം ലോകത്തെ ആദ്യത്തെ ആസൂത്രിത നഗരത്തിൻ്റെ മേന്മയുമായി നില കൊള്ളുന്നു. ഓരോ നഗരത്തിലെയും പ്രധാന കെട്ടിടങ്ങളെല്ല...
ഇന്നലെ ഒരു ക്ലാസ്സില് രാമായണം എന്ന ഇതിഹാസത്തിനു ഒരു ടീച്ചർ 2 മിനുറ്റ് ബ്രീഫിങ്ങ് കൊടുക്കുന്ന കണ്ടു...ഇന്ത്യ ചരിത്രം ആണ് വിഷയം... സിന്ധു നദിതട സംസ്കാരത്തിൽ തുടങ്ങി ഹാരപ്പാ മോഹൻജൊദാരോ ഒക്കെ കഴിഞ്ഞ് സംഗതി വേദിക് പീരീഡ് (BC 1500 - 600 ) എത്തി നിക്കാണ്‌.. 1000 BC ഒക്കെ ആയി ഇരുമ്പ് ഉപയോഗത്തിൽ വരുന്നു..ഉണ്ടാക്കിയ ആയുധങ്ങൾ കൊണ്ട് കാട് വെട്ടി തളിച്ച് കൃഷി തുടങ്ങുന്നു...യുദ്ധങ്ങൾ തുടങ്ങുന്നു....വേദിക് സാഹിത്യത്തിൽ വേദങ്ങൾ ഉപനിഷദുകൾ പുരാണങ്ങൾ ഒക്കേ കഴിഞ്ഞ് ഇതിഹാസങ്ങൾ എത്തി.. അതിൽ രാമായണത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെ.. "ഒരു ആര്യൻ രാജാവും ഒരു തദ്ദേശീയ നോർഡിക് ഗോത്ര തലവനും തമ്മിൽ ഉണ്ടായ യുദ്ധം ആണ്.. തുളസി ദാസ് ഈ കഥയെ ആധാരമാക്കി എഴുതിയ പുസ്തകത്തിൽ രാമനെ ആദ്യമായ് മര്യാദ പുരുഷോത്തമനായും എതിരാളിയെ അതിനു വേണ്ട കുറവുകൾ ഉള്ള ആളായും അവതരിപ്പിച്ചു.." ഇതിൽ കൂടെ ചേർത്തു വായിക്കേണ്ടത് മദ്ധ്യ ഏഷ്യയിൽ നിന്ന് ഈ ആര്യന്മാർ എത്തിയപ്പോൾ ആണ് ലോകത്തെ അതിശയിപ്പിച്ച സിന്ധു നദിതട സംസ്‌കാരം തകരുന്നത്... ഇവിടുത്തെ തദ്ദേശീയരെ യുദ്ധം ചെയ്ത് തോൽപ്പിച്ച കഥ ആവുന്നു അപ്പോൾ രാമായണം...രാവണൻ ആർഷ ഭാരത രാജ...
ഒരു ചെപ്പടിമായാജാല വിദ്യക്കാരനു വേണ്ട പ്രധാന സവിശേഷതകൾ... ഒന്ന് അപാര ആത്മവിശ്വാസം ആയിരിക്കണം...ഒന്നിലും വലിയ പ്രതീക്ഷ ഇല്ലേലും.. രണ്ട് നല്ലൊരു performer  ആവണം.. ഇതിനൊപ്പം നന്നായി സംസാരിക്കാൻ അറിയണം...ഇത് രണ്ടും ഉണ്ടെങ്കിലേ കൺകെട്ടുകൾ പ്രവർത്തിക്കുള്ളൂ...വലിയ വിവരം ഒന്നും വേണമെന്നില്ല...ചെയ്യുന്ന കാര്യങ്ങൾ നേരെ ചെയ്യണം...സംസാരം എന്ന് പറഞ്ഞാൽ ആശയങ്ങൾ അല്ല വേണ്ടത്...വാക്കുകളുടെ ഒഴുക്കാണ്...ചില ആംഗ്യവിക്ഷേപങ്ങളാണ്...ആളുകളെ കയ്യിൽ എടുക്കുന്ന ടോൺ വേണം...ചില വാചകങ്ങൾ വേണം..ശാസ്ത്രം ഉപയോഗിച്ചുള്ള മായാജാലത്തേക്കാളും അത്ഭുതം സൃഷ്ടിക്കാൻ കഴിയുക കൺകെട്ടുകൾക്കാണ്...പിന്നെ താൻ പറയുന്നതൊന്നും അല്ല നടക്കാൻ പോകുന്നത് എന്നത് മുഖത്തു നിഴലിക്കരുത്...എന്തെങ്കിലും പറഞ്ഞ് കൊണ്ടേ ഇരിക്കണം...കാഴ്ചക്കാർക്ക് പ്രതീക്ഷ നൽകണം..എന്നിട്ട് തക്ക സമയത്തു വേണം തൻ്റെ സ്വന്തം ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ...കയ്യടി വാങ്ങാൻ... ജീവിക്കാൻ വേണ്ടി പറ്റിക്കണം ...ജനങ്ങളുടെ നടുവിൽ നിന്നാണ് അഭ്യാസം..ഒരിക്കൽ പാളിയാൽ തീർന്നു career ...പറയുന്നതല്ല പ്രവർത്തിക്കുന്നത് എന്ന് മനസ്സിലാവുന്നിടത് തീർന്നു നിൻ്റെ മായാജാലം.. ശ്രദ്ധിക...

ടിയാൻ - മേൽ പറയാതെ പറഞ്ഞ...നിഷ്കളങ്കത ഭാഷ്യങ്ങൾ

Image
              ഇന്നസെൻറ് ഫാഷിസം എന്നൊരു പദം കൊണ്ട് മാത്രമേ ഈ സിനിമ വിശേഷിപ്പിക്കാൻ കഴിയുള്ളൂ. തീവ്ര ഹിന്ദുത്വവാദം പിടി മുറുക്കുന്ന ഈ വേളയിൽ അതിൻ്റെ നിഷ്കളങ്കത അല്ലാതെ മറ്റൊന്നും പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകൻ ശ്രമിച്ചതായി കാണുന്നില്ല. ചിത്രത്തിൽ ഉടനീളം വൈരുധ്യങ്ങൾ കൊണ്ട് ന്യായീകരിക്കുന്നതും സംസ്‌കാരം എന്ന വാദം അടിച്ചേൽപ്പിക്കുന്നതുമാണ് ഓരോ രംഗങ്ങളും. വലതുപക്ഷത്തെ ആഘോഷിക്കുന്നതിനു കൂടെ തന്നെ ആവേശ ഫാക്ടറികളെ കൊണ്ട് കയ്യടിപ്പിക്കാനും ശ്രദ്ധിക്കുന്നു ചിത്രം. മാർക്കറ്റിങ് സാദ്ധ്യതകൾ പരമാവധി ഉപയോഗിച്ചും പൊതുബോധങ്ങളെ ആവേശം കൊള്ളിച്ചും വലിയൊരു പുകമറ സൃഷ്ടിക്കാൻ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്. കൃത്യമായ ടാർഗറ്റ് ഓടിയൻസ് ഉള്ള ഈ ചിത്രത്തെ അൺപൊളിറ്റിക്കൽ എന്നല്ല വിശേഷിപ്പിക്കേണ്ടത്, മറിച്ച് അറ്റ് മോസ്റ്റ് പൊളിറ്റിക്കൽ എന്നാണ്. മെക്സിക്കൻ അപരത കണ്ട് ഇതാണ് കമ്മൂണിസം എന്ന് പുളകം കൊണ്ടവർ, ചെ ഗുവേരയുടെ ചിത്രം കണ്ടാൽ മുദ്രാവാക്യം വിളിച്ചവർ, ഈ ചിത്രം കണ്ട് ഇതാണ് മതേതരത്വം എന്ന് പറയുന്നതിൽ അത്ഭുതങ്ങളില്ല . ഹിന്ദു സന്യാസി അള്ളാഹു അക്ബർ എന്നും ഒരു...

You.....Me....&...Him

Image
Mr . ക :എന്തായിരുന്നു ഈ നാല് കൊല്ലം പണി? നിന്നെ എങ്ങനെ കൊണ്ടാക്കീതാ കോളേജില് ! Mr . ഖ  :കേട്ടിട്ടില്ലേ ഡിഗ്രി പഠിത്തംന്ന് ...അതന്നെ ആർന്ന് പണി.. Mr . ക  :എന്നിട്ടോ? ന്ത് പഠിച്ച് ? Mr .  ഖ   :കൊറേ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടി..പിന്നെ ഇതേ പോലത്തെ കൊറേ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാനും പഠിച്ച് .. Mr . ക :എന്നിട്ടിപ്പോ എന്ത് പറയുണു? Mr .  ഖ   :ഇനീം ഉത്തരങ്ങൾ തേടാൻ ണ്ട് ..ആ വഴി നടന്നോണ്ട് ഇരിക്ക്ണു... Mr . ക :കൊറേ സ്വപ്നങ്ങളുണ്ടായിരുന്നു ല്ലോ കോളേജ് ന്നും പറഞ്ഞ്..! Mr .  ഖ :സ്വപ്നങ്ങളുടെ പ്രത്യേകത ന്താ? സ്വപ്നത്തിൽ ഉണ്ടാവുമ്പോ നമുക്ക് അറിയില്യാലോ അത് സ്വപ്നം ആയിരുന്നു ന്നു.. എല്ലാം തീരുമ്പോ അല്ലെ അറിയാ! Mr . ക :ഇനീപ്പോ അതും പറഞ്ഞ് ഇരുന്ന് വല്ല കാര്യോം ണ്ടോ? Mr .  ഖ :അതും പറഞ്ഞ് ഇരുന്ന് കാര്യോന്നൂല.. അതറിയാ..പക്ഷെ അതീന്ന് കിട്ടിയ ചില ഇത് ണ്ട്...അതിന്നു കാര്യണ്ട് .. Mr . ക :ന്താപ്പോ പുതീതായ്? Mr .  ഖ :ഏത് ജില്ലേൽ പോയ് പെട്ടാലും വിളിക്കാൻ ഒരു ഫോൺ നമ്പർ ണ്ട്.. ഏത് അവസ്ഥേലും മുന്നോട്ട് നോക്കാൻ  പോന്ന മനസ്സ് ണ്ട് .. Mr . ...

ആധുനികത പ്രിവിലേജ് സംരംഭങ്ങൾ

      നൂറു സിംഹാസനങ്ങൾ നൂറു സിംഹാസനങ്ങൾ എന്ന് നൂറാവർത്തി കേൾക്കുകയും അതിൻ്റെ കാലികപ്രസക്തി കൂടി കൂടി വരികയും ചെയ്യുന്ന ഒരു വേളയിലാണ് ഈ ഒരു പലവായനക്ക് മുതിരുന്നത്...ജയമോഹൻ്റെ ഈ കോപ്പിലെഫ്ട് തീച്ചൂളയിൽ നിന്ന് പൊള്ളൽ ഏൽക്കാത്തവർ ചുരുക്കമായിരിക്കും..ഇന്നിൻ്റെ കാലത്തെയും ഇന്നിനിയുള്ള കാലത്തേക്കുമെല്ലാമായി അയക്കുന്ന ചോദ്യശരങ്ങളിൽ ഒന്നിനെ പരിശോധിക്കുകയാണ്...ഒരു കൃതി കാലാനുവർത്തി ആവുന്നതിനെ പറ്റി ONV  ഒരിക്കൽ എഴുതിയത് ഓർക്കുന്നു...        ധർമപാലൻ തൻ്റെ ജീവിതത്തിൻ്റെ ഇരു വശങ്ങൾ കണ്ട സിവിൽ സർവീസ് ഇൻറർവ്യൂ കഴിഞ്ഞ് കാൻന്റീനിൽ ഇരിക്കുന്ന സമയം.. തന്നെ ഇൻറർവ്യൂ ചെയ്ത പാനലിലെ  മെമ്പർ ആയ ഒരു മുതിർന്ന IAS ഉദ്യോഗസ്ഥൻ ധർമപാലനോട് സംസാരിക്കുന്നുണ്ട്..  " താങ്കൾ സിവിൽ സർവീസ് യോഗ്യത നേടിയിരിക്കുന്നു ...congrats ..നിങ്ങൾ പറഞ്ഞ ഉത്തരങ്ങൾ എല്ലാം ശരി ആയിരുന്നോ എന്നൊന്നും എനിക്ക് അറിയില്ല.. പക്ഷെ ഞാൻ നിങ്ങൾക്ക് ഉയർന്ന മാർക്ക് നൽകി...സമൂഹത്തിനു മുന്നിൽ ആധുനികനാവാൻ എനിക്ക് അത് ചെയ്തേ മതിയാവുമായിരുന്നുള്ളൂ..  ഞാൻ കരുതിയത് മറ്റുള്ളവർ മോശം മാർക്ക് നൽകും...

ഒരു ഹെവി ബ്ളോ.... നാൾവഴികൾ

    ഇതൊരുമാതിരി കള്ളുകുടിയന്മാർ ഞാൻ കള്ളു കുടിക്കില്ല എന്ന് പറയുന്ന പോലെ, ഈ I am not a blogger ക്ക് ന്തോ ഒരു കുഴപ്പമുണ്ടല്ലോന്ന് ഒരു കൂട്ടുകാരൻ... അണ്ണാ നീ എന്ന ഒന്ന് നമ്മളെ ഒക്കെ കുറിച്ച എഴുതി കാണാ ന്നാ ഒരാൾക്ക് അറിയണ്ടേ...അതിനു ചിലോരെ ഒക്കെ കാണിക്കാൻ വേണ്ടി അല്ലെ എഴുത്ത് ന്നു comment. നീ എന്നേലും ഒക്കെ മനുഷ്യനു മനസ്സിലാവണത് എഴുതാൻ തുടങ്ങിയാൽ ലിങ്ക് അയക്കണം എന്നൊരു കൂട്ടുകാരൻ...ഇതിലും പരം ആണ് പൊക്കി പൊക്കി കുട്ടി  കൃഷ്ണ മാരാരുടെ അപ്പുറത്ത് എത്തിക്കാൻ ശ്രമിക്കുന്ന ഒരു ക്രീയേറ്റീവ് സുഹൃത്ത്.    സച്ചിൻ വിരമിച്ച അന്ന് my life was always within these 22 yards വൈകാരിക പ്രസംഗം ഒക്കെ കേട്ട് ഇരിക്കുമ്പോളാണ് ഒരു കട്ട സച്ചിൻ hater ആയ എനിക്ക് പറഞ്ഞറിയിക്കാൻ ആവാത്ത ചിലത് കുറിച്ചിടണമെന്നു തോന്നി ഒരു ബ്ലോഗ് തുടങ്ങിയത്.ചൈനയിലെയോ കൊറിയയിലെയോ ഏതോ ഒരാളെ പ്രശസ്തിയുടെ അങ്ങേ തലയിൽ എത്തിച്ച പത്രവാർത്തയിൽ മാത്രം പരിചിതമായിരുന്നു ബ്ലോഗ് എന്ന വാക്ക്.ആഴ്ചപ്പതിപ്പിൽ പെട്ടെന്ന് മരിച്ച വിടുന്ന 2 പേജ് ആയിരുന്നു ബ്ലോഗന. എന്നിട്ടാഞാൻ എഴുതി തുടങ്ങി...ആദ്യ ശ്രമം തന്നെ പരാജയമായി ...2 പാരാ...

നിങ്ങളോട്....

എൻ്റെ രാഷ്ട്രീയം അത് സ്നേഹത്തിൻ്റെതാണ്... നിങ്ങളുടേതോ....? വെറുപ്പിൻ്റെയും... അത്രയേ ഉള്ളൂ വ്യത്യാസം...അത്ര മാത്രം.. ഞങ്ങൾ പറയുന്നത് 'സലോസ' എന്നാണ്.. എന്നു വച്ചാൽ സകല ലോക സ്നേഹം.. നിങ്ങളോ ഒരു കൂട്ടത്തെ വെറുക്കുന്നവർ കൂടെ കൂടുന്നു.. നിങ്ങൾക്ക് ഒരുമിക്കാൻ അപ്പുറത്തു ഒരു പാകിസ്ഥാനോ ഒരു ഇസ്രയേലോ ഒരു അന്യമതസ്ഥനോ വേണം.. അത്രയേ വേണ്ടൂ.. നിങ്ങളുടെ പരമമായ ലക്ഷ്യം എത്ര ചെറുതായി പോയെന്നു എപ്പോളെങ്കിലും തോന്നിയിട്ടുണ്ടോ? ഇല്ലെങ്കിൽ തോന്നണം.. 'ഖണ്ഡനവാദം' എന്ന പദം കേട്ടത് ഈ അടുത്താണ്.. നിങ്ങളും ആ വാക്കിൻ്റെ അർത്ഥം അറിഞ്ഞിരിക്കേണ്ടിയിരിക്കുന്നു... ഖണ്ഡിച്ചു പോകും എന്നുറപ്പുള്ള അല്ലെങ്കിൽ സമൂഹം എതിർക്കും എന്നു ഉറപ്പുള്ള വാദങ്ങൾ തുടർച്ചയായി, കൃത്യമായ ഇടവേളകളിൽ നിങ്ങൾ ഇട്ടു തരുന്നു.. അതിൻ്റെ മറവിൽ അല്ലെങ്കിൽ കുട പിടിച്ച്‌ നിങ്ങൾ പിന്നണിയിൽ നടപ്പാക്കുന്ന കൃത്യമായ അജണ്ടകൾ ഞങ്ങൾ മനസിലാക്കുന്നു... നോട്ട് നിരോധനം, ബീഫ് വിഷയം ഇവ എല്ലാം നിങ്ങൾ നന്നായി ഉപയോഗിച്ചു... മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഈ അടുത്ത് വന്ന ഒരു സ്റ്റോറിയുടെ തലക്കെട്ട് ഇതായിരുന്നു... "കാം ജാരീ ഹേ ".. അതെ അത് നടന്നു കൊണ്...

ഒരു പഴുത്ത പ്ലാവിലയുടെ കഥ.....

       എനിക്ക് എങ്ങനെ വിട ചോദിക്കുവാൻ കഴിയും...!ഇനിമേൽ നിനക്കെന്നെ ആവശ്യമില്ലെന്നു അത്രമേൽ അറിഞ്ഞിട്ടും....വസന്തത്തിന്  ഇല കൊഴിയുന്നത് ഇന്നോ ഇന്നലെയോ തൊട്ടല്ല ..ഇല കൊഴിയുന്ന കണ്ടും മരം നീലാകാശത്തിലേക്ക് തല ഉയർത്തി പിടിച്ച് തന്നെ നിന്നു. നീ തളിരിട്ടത്‌ മുതൽ നിനക്കെകേണ്ടതെല്ലാം തേടി നൽകി, ഭൂമിയിൽ നിന്ന് വെള്ളം വലിച്ചെടുത്തു, പോഷക മൂല്യങ്ങൾ നേടി തന്നു; ഇതെല്ലാം കൃതാർത്ഥത മാത്രമാണെന്ന് പറയുന്നു മരം.....കൊഴിയുന്ന ഇല കണ്ട് കരയുന്നില്ല... പഴുത്ത പ്ലാവില വീഴുന്നത് കണ്ട് പുത്തൻ പ്ലാവില കരയേണ്ടെന്ന പുതുഞ്ചൊല്ല്‌ മരമുത്തശ്ശി കാറ്റിന് ഓതി കൊടുക്കുന്നുണ്ട്... ഓരോ വർഷവും, ഈ ഇലകളിലും, ചെരിപ്പ് പതിഞ്ഞ്, മണ്ണിൽ അലിഞ്ഞ് ചേരാരെ ഉള്ളൂ...ചില ഓർമ്മകൾ പോലെ...പുതുനാമ്പുകൾക്കായി ജീവിക്കുന്ന തിരക്കിലാണ് ഈ വന്മരം ; ആരോട് പറയാൻ.....ആര് കേൾക്കാൻ.....ഞങ്ങൾ പോവുകയാണെന്ന്....         വിവിധ ശാഖകളിലായി ഒരുപാട് ഇലകൾ തളിരിട്ടത് ഒരുമിച്ചായിരുന്നു; അതിൽ ചിലത് പൂവിട്ടു...കായ്ച്ചു...അതിൻ്റെ ഫലം ആവോളം നുകരാൻ പക്ഷികളെന്നവണ്ണം വഴിയാത്രയകരും ഏറെയെത്തി... ചില്ലകളെല്ലാം സൂര്യ...
                                                      വിഷു കെണി... എന്തെന്നില്ലാത്ത ഒരു പേടി തന്നെ ആയിരുന്നു ലീഡ് feeling.... ചെറുപ്പത്തില്...ഒരു 3 - 4 വർഷം മുന്നേ വരെ എന്ന് തന്നെ പറയാം.... അമ്മ കണി ഒക്കെ ഒരുക്കും...തേങ്ങ shape ശരിയായി ഉടയാൻ വേണ്ടി അച്ഛൻ നേരിട്ട്  ഇടപെടും...പടക്കം ഒക്കെ പൊട്ടിച്ച് കഴിഞ്ഞാണ് കിടക്കാൻ പോണത്... എന്നാൽ ഉറക്കം മാത്രം വരുന്നില്ല....excitement ആണോ എന്താണോ എന്നൊന്നും അറിയില്ല... കണി ശരി ആയാലേ അടുത്ത വർഷം ശരി ആവൂ എന്ന വിശ്വാസം..അടിയുറച്ചില്ലേലും അലിഞ്ഞുചേർന്ന ചില വിശ്വാസങ്ങൾ.. അമ്മ വന്നു കണ്ണ് പൊത്തി എണീപ്പിക്കുന്നതിനു മുന്നേ എങ്ങാനും എണീക്കുമോ എന്നോർത്താണ് ടെൻഷൻ ...പോയില്ലേ കണി...പോയില്ലേ ജീവിതത്തിലെ ഒരു വിലപ്പെട്ട വർഷം ...പടക്കം അങ്ങിങ്ങു പൊട്ടി തിമിർക്കുന്നുണ്ട്...             ഇടക്കിടക്ക് സമയം നോക്കുന്നുണ്ട്...12 മണിക്ക് മുന്നേ എങ്ങനെയും ഉറങ്ങിയേ തീരൂ...ബ്ലഡ് കൂടുതൽ പമ്പ് ച...
                       *നന്ദി* നന്ദിക്ക് ഇപ്പോൾ പഴയ നന്ദി ഒന്നും കാണുന്നില്ല... നിരന്തരം അലതല്ലി ഒഴുകുന്ന, തിരിച്ച് കൊടുക്കാനാവാതെ പോയതോ പ്രകടിപ്പിക്കാനാവാതെ പോയ സ്നേഹമോ ആകുന്ന നന്ദി ... ഔപചാരികതയുടെ കടന്നുകയറ്റം കൊണ്ട് നന്ദിക്ക് തീരേ നന്ദിയില്ലാതായി .... ആരോടാണ് നന്ദി പറയേണ്ടത് ? ആരോടെല്ലാം! എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക ...  അളന്നെടു കാനും പകർന്നു നൽകാനും ആവാതെ പോയി ...എത് സ്വരം കൊണ്ടാണ് നന്ദി പ്രതിഫലിക്കുക ... നിറഞ്ഞ മിഴികളാണ് നന്ദിക്ക് കരുത്തേകുന്നത് എങ്കിൽ നിങ്ങൾക്ക് ഒരായിരം നന്ദി... മനസ്സിന് കഴിവ് തീരേ കുറവാണ് .. അതിന് തലചോറിനെ നിയന്ത്രിക്കാൻ അറിയില്ല ... എന്തിന് കണ്ണുകളെ പോലും നിലയ്ക്ക് നിർത്തുന്നില്ല .. വലിയ ലിബറലിസ്റ്റും മാനുഷികവാദിയും മനസ്സ് കൊണ്ട്‌ ജീവിക്കുന്നവനുമാണ് ... മനസ്സ് ഇന്നേ വരെ തന്റെ നിലയ്ക്ക്  ഒന്നു സ്വപ്നം കണ്ടിട്ടു പോലുമുണ്ടോ എന്നു തിരിച്ചൊന്നു ചോദിച്ചാലോ ... തകർന്നു വീഴുന്നു വിഗ്രഹങ്ങൾ ... പാഴ്ശില കൊത്തിയെടുത്താൽ ശില്പമാക്കും... അതിലേക്ക് ഒരു തുറന്ന ചെവിയും, എന്തും പറയാനാവുന്ന വിശ്വസിക്...
Do you have a traveler inside you? ഉത്തരം തേടി തുടങ്ങി ഒരുപാട് നാളായി...... ഒരു യാത്രികൻ ഉള്ളിൽ എവിടെയോ ഒളിഞ്ഞിരിപ്പുണ്ടോ? മുഖപുസ്തകത്തിലെ പ്രൊഫൈൽ പിക്ചർ കാലഹരണപെടുമ്പോളല്ലേ  നിൻ്റെ  മനസ്സ് യാത്ര പുറപ്പെടുന്നത്? ഈ വിധം ചിന്തകൾ മനസ്സിനെ അലട്ടുന്ന യൗവനം ..വിപ്ലവം വിരിയാത്ത പൂ മാത്രമായി പോവുകയാണോ  എന്ന ആശങ്ക  മനസ്സിനെ കീഴ്പെടുത്തി രസിക്കുന്നു... 'blood shelter' ഒരേ സമയം ആശ്രയവും അഭിമാനവും ആവുന്നു എന്ന പോലെ തന്നെ ചൂണ്ടുന്ന വിരലുമായ് ഭാവിയുടെ അനന്തതയിലേക്ക് കണ്ണോടിക്കുന്നു...  പുരോഗമനവാദം പ്രവ്യത്തിയിൽ എത്തിക്കാനാവാത്തതും 'ക്ലിഷേ' കളോടുള്ള മടുപ്പും ഒരേപോലെ  ചിന്താമണ്ഡലത്തിലെ കൊടുംകുറ്റവാളികളായി നിലനിന്നു പോകുന്നു....ആദ്യ പ്രണയം ആവാതെ പോയതിനു പുസ്തകങ്ങൾ നരികണ്ണു കാണിക്കുന്നതും, അഗാധത തേടി അലഞ്ഞ സൗഹൃദക്കൂട്ടുകളും, എന്നിലെ കുറവുകൾക്ക്  അർത്ഥം നല്കാൻ പോന്ന നീയും തീരാദുഃഖങ്ങളായി മനസ്സിലെ കവാടത്തിൽ നിന്ന്  ഉള്ളിലേക്ക് വരുന്നതും പോവുന്നതും അരിച്ചെടുക്കുന്നത് എൻ്റെ മൗനസമ്മതത്തിൽ തന്നെ ആയിരുന്നില്ലേ?... പ്രതിബന്ധങ്ങൾ താണ്ടുമ്പോൾ ക...